ന്യൂഡല്‍ഹി: സ്വന്തമായി വീടില്ലാതെ 'ടെന്റില്‍ കഴിയുന്ന' ശ്രീരാമന് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനം നിര്‍മ്മിച്ചുനല്‍കണമെന്ന് ആവശ്യം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി ഹരി നാരായണ്‍ രാജ്ഭര്‍ ആണ് ഈ ആവശ്യം ഉന്നയിച്ച് ആയോധ്യ ജില്ലാ കലക്ടര്‍ക്ക് കത്തയച്ചത്.
അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ നിന്നും പൊളിച്ചുനീക്കിയ മോസ്‌കിന്റെ സ്ഥാനത്ത് ശ്രീരാമന്റെ ജന്മസ്ഥലമായ അവിടെ നശിച്ചുപോയ പഴയ ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്നാണ് ഹിന്ദുക്കളുടെ ആവശ്യമെന്ന് ഹരി നാരായണ്‍ കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. പ്രതികൂല കാലാവസ്ഥ സഹിച്ച് ശ്രീരാമന്‍ ഒരു ടെന്റിലാണ് ഇപ്പോള്‍ കഴിയുന്നത്. അദ്ദേഹത്തിന് സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ 'പ്രധാനമന്ത്രി അവാസ് യോജന' പ്രകാരം വീട് നിര്‍മ്മിച്ചുനല്‍കണം- കത്തില്‍ ആവശ്യപ്പെടുന്നു.
from mangalam.com http://bit.ly/2Td9JD5
via IFTTT
No comments:
Post a Comment