ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. പരിപാടി നടക്കുന്ന വേദിയിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ഇതിനിടെ മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങുന്നതിനിടെ വേദിക്ക് പുറത്തായി നാല് വനിതകൾ ശരണം വിളിച്ച് പ്രതിഷേധിച്ചു. എന്നാൽ മുഖ്യമന്ത്രി ഇത് കാര്യമാക്കാതെ പ്രസംഗം തുടർന്നു.പ്രളയത്തിലകപ്പെട്ടവർക്കായി സഹകരണ മേഖലയുടെ സഹായത്തോടെ 2000 വീടുകൾ നിർമിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തിയത്. നേരത്തെ പരിപാടിക്കായി വരുന്നതിനിടെ ചെങ്ങന്നൂർ മുളക്കുഴിയിൽ വെച്ച് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു.കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ.സുരേന്ദ്രന്റെ അറസ്റ്റിനെ തുടർന്നാണ് ബിജെപി പ്രതിഷേധം. ചെങ്ങന്നൂരിൽ എൻജിനീയറിങ്കോളേജിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. കെ.സുരേന്ദ്രനെതിരെയുള്ള പോലീസ് നടപടിയിൽ ബിജെപി നേതൃത്വം കാര്യമായ പ്രതിഷേധം നടത്തുന്നില്ലെന്നുള്ള ആരോപണത്തെ തുടർന്ന് ഇന്നുമുതൽ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിക്കുകയായിരുന്നു. Content Highlights:BJP Protestchengannur, cm pinarayi vijayan, k.surendran arrest
from mathrubhumi.latestnews.rssfeed https://ift.tt/2BLFYU4
via
IFTTT
No comments:
Post a Comment