ലഖ്‌നൗ: അക്രമാസക്തരായ ആള്‍ക്കുട്ടം നടത്തിയ ആക്രമണത്തില്‍ കല്ലേറ് കൊണ്ട് പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാപൂരില്‍ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് ശേഷം രണ്ട് മണിക്കൂറിനുള്ളിലാണ് സംഭവം. റാലിയില്‍ സുരക്ഷ ഒരുക്കി മടങ്ങിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണം.
കോണ്‍സ്റ്റബിള്‍ സുരേഷ് വാത്സയാണ് അക്രമികളുടെ കല്ലേറില്‍ കൊല്ലപ്പെട്ടത്. നിഷാദ് എന്ന രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. തങ്ങളുടെ സമുദായത്തിന് സര്‍ക്കാര്‍ ജോലിക്കും കോളജ് വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളിലായി പ്രക്ഷോഭം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടിയാണിത്.
#WATCH One constable dead & two locals from the area injured in stone pelting allegedly by Nishad Party workers near Atwa Mor police station in Naunera area, earlier today. #Ghazipur pic.twitter.com/FnviOzuRIU— ANI UP (@ANINewsUP) December 29, 2018
യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിക്കുന്ന രണ്ടാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് സുരേഷ് വാത്സ. ആഴ്ചകള്‍ക്ക് മുന്‍പ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങ് പശ്ചിമയുപി സംസ്ഥാനമായ ബുലന്തേശ്വറില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു.
പ്രധാനമന്ത്രി മടങ്ങിയതിന് പിന്നാലെ പലയിടത്തും ജനക്കൂട്ടം ഗതാഗതം തടസപ്പെടുത്തുകയും കല്ലേറിയുകയുമായിരുന്നു. പരുക്കേറ്റ സുരേഷ് വത്സിനെ ഉടന്‍ ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പതിനഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സുരേഷിന്റെ കുടുംബത്തിന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 40 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
from mangalam.com http://bit.ly/2VhryTy
via IFTTT
No comments:
Post a Comment