ഗാന്ധിനഗർ: പ്രതിപക്ഷത്തിന്റേയും മതമൗലിക വാദികളുടേയും എല്ലാ തടസ്സങ്ങളും നിലനിൽക്കുമ്പോൾ തന്നെ മുസ്ലിം സ്ത്രീകളുടെ സാമൂഹിക നീതിക്കായി മുത്തലാഖിനെതിരായ നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലിം സ്ത്രീകൾക്ക് അവരുടെ സാമൂഹിക ജീവിതത്തിലെ വലിയ അരക്ഷിതാവസ്ഥ ഒഴിവാക്കുന്നതിന് വേണ്ടിയാണിതെന്നും മോദി പറഞ്ഞു. ഗുജറാത്തിൽ നടന്ന മഹിളാ മോർച്ചയുടെ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്തലാഖ് ബിൽ ലോക്സഭയിൽ പാസാക്കനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് മോദിയുടെ പ്രതികരണം. സ്ത്രീകളുടെ ക്ഷേമത്തിനായി കോൺഗ്രസ് സർക്കാരുകൾ ഒരു മുൻഗണനയും നൽകിയിരുന്നില്ലെ അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു. ശീതകാല സമ്മേളനം നടക്കുന്ന പാർലമെന്റിൽ ഈ മാസം 27-ന് മുത്തലാഖ് ബിൽ ചർച്ച ചെയ്യാനാണ് സർക്കാരിന്റെ തീരുമാനം. ബിൽ പരിഷ്കരിച്ച്ക്കൊണ്ട് സെപ്റ്റംബറിൽ സർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നു. Content Highlights:triple talaq law, pm Modi,Mahila Morcha
from mathrubhumi.latestnews.rssfeed http://bit.ly/2EKD98v
via
IFTTT
No comments:
Post a Comment