ആഴ്ചകൾക്ക് മുമ്പ് വാങ്ങിയ ഐഫോൺ ടെൻഎസ് മാക്സ് സ്മാർട്ഫോൺ പോക്കറ്റിൽ നിന്നും പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. അമേരിക്കയിലെ ഓഹിയോയിലുള്ള കൊളംബസിലാണ് സംഭവം. തന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും രൂക്ഷ ഗന്ധം വന്നുമെന്നും തുടർന്ന് തന്റെ കാൽ പൊള്ളും വിധം ഫോൺ ചൂടായെന്നും ജോഷ് ഹില്ലാഡ് എന്നയാൾ പറയുന്നു. തീപ്പിടിച്ചതാണെന്ന് മനസിലാക്കിയതോടെ ഫോൺ പോക്കറ്റിൽ നിന്നെടുത്ത് പുറത്തെറിയുകയായിരുന്നു. ഉടൻ തന്നെ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അവരിൽ നിന്നുണ്ടായ തണുപ്പൻ പ്രതികരണത്തെ തുടർന്ന് ഹില്ലാഡ് നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ് . ഫോൺ തീപ്പിടിച്ച ഉടൻ ആപ്പിൾ കസ്റ്റമർ കെയർ സെന്ററുമായി ബന്ധപ്പെട്ടു എന്നാൽ അവിടെനിന്നും ആശ്വാസകരമായ പ്രതികരണമുണ്ടായില്ല. ഒരു മണിക്കൂറിലധികം സ്റ്റോറിൽ കാത്തുനിന്നിട്ടും ഫോൺ മാറ്റിത്തരുവാനോ തന്റെ വസ്ത്രം തീപ്പിടിച്ചതിൽ നഷ്ടപരിഹാരം നൽകാനോ അവർ തയ്യാറായില്ല. ഫോൺ എഞ്ചിനീയറിങ് ടീമിന് അയച്ചുകൊടുക്കാം എന്നുമാത്രമേ അവർ പറഞ്ഞുള്ളൂ. ഹില്ലാഡ് പറഞ്ഞു. ഇതോടെ ഹില്ലാഡ് ഫോൺ തിരികെ വാങ്ങി മടങ്ങുകയായിരുന്നു. മൂന്നാഴ്ചമാത്രമേ ഫോണിന് പഴക്കമുള്ളൂ എന്ന് ഹില്ലാഡ് പറയുന്നു. തീപ്പിടിച്ച ഫോണിന്റെ ചിത്രങ്ങൾ ചില മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ഒരും ഐഫോൺ ടെൻ പൊട്ടിത്തെറിച്ചതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. Content Highlights:Three-week-old iPhone XS Max Exploded In Pocket
from mathrubhumi.latestnews.rssfeed http://bit.ly/2EVEloR
via
IFTTT
No comments:
Post a Comment