വനിതാ മതിലില്‍ പങ്കെടുക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കില്ലെന്ന് സര്‍ക്കാര്‍; ഈ പണം ദുരിതാശ്വാസത്തിന് ഉപയോഗിച്ചൂടേയെന്ന് കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

വനിതാ മതിലില്‍ പങ്കെടുക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കില്ലെന്ന് സര്‍ക്കാര്‍; ഈ പണം ദുരിതാശ്വാസത്തിന് ഉപയോഗിച്ചൂടേയെന്ന് കോടതി

തിരുവനന്തപുരം : വനിതാ മതിലില്‍ ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വനിതാമതിലില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ ഒരു തരത്തിലുള്ള ശിക്ഷാ നടപടിയും ഉണ്ടാകില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നതില്‍ നിര്‍ബന്ധമുണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതിയെ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍, വനിതാ മതിലിന് ഉപയോഗിക്കുന്ന പണം

അതേസമയം, മറ്റ് പദ്ധതികള്‍ക്കായി നീക്കിവെച്ച പണം വനിതാമതിലിനായി വിനിയോഗിക്കുന്നുവെന്ന ആക്ഷേപം തെറ്റാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബഡ്ജറ്റില്‍ മാറ്റി വച്ചിട്ടുണ്ട്. വനിതാ മതിലും ഇത്തരം പ്രചാരണത്തിന്റെ ഭാഗമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ആയതിനാല്‍ ഇത്തരം ക്യാമ്പയിനുകള്‍ക്ക് നീക്കിവച്ച പണം ഉപയോഗിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അന്താരാഷ്ര്ട ഫിലിം ഫെസ്റ്റിവല്‍, യുവജനോത്സവം, ബിനാലെ പോലെ ഒരു പരിപാടി മാത്രമാണ് വനിതാ മതിലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റെന്താണെന്നും കോടതി ചോദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്.



from mangalam.com https://ift.tt/2QJmQPM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages