മുത്തലാഖ് ബില്‍: നേതൃത്വത്തിന് വിശദീകരണം നല്‍കിയതായി പി.കെ.കുഞ്ഞാലിക്കുട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

മുത്തലാഖ് ബില്‍: നേതൃത്വത്തിന് വിശദീകരണം നല്‍കിയതായി പി.കെ.കുഞ്ഞാലിക്കുട്ടി

ദുബായ്: മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പിൽ ലോക്സഭയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും അതിന് കഴിയാതിരുന്നത് പ്രായോഗിക ബുദ്ധിമുട്ട് കൊണ്ടായിരുന്നുവെന്നും നേതൃത്വത്തിന് വിശദീകരണം നൽകിയതായും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിവാഹചടങ്ങിൽ പങ്കെടുത്തു എന്ന ആക്ഷേപം ശരിയല്ല. പാർട്ടി മുഖപത്രത്തിന്റെ പ്രശ്നങ്ങൾ തീർക്കാൻ നിർണായക യോഗം ഉണ്ടായിരുന്നു. അതിനാലാണ് പാർലമെന്റിൽ പങ്കെടുക്കാതെ കേരളത്തിൽ എത്തിയത്. മുത്തലാഖ് ബില്ലിൽ വോട്ടെടുപ്പ് നടക്കുമെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം ദുബായിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ഇടതു പക്ഷത്തിന്റെ ഒട്ടേറെ അംഗങ്ങൾ പാർലമെന്റിലെ ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല. തന്റെ പാർലമെന്റിലെ അസാന്നിധ്യം ചർച്ചയാക്കുന്ന സി.പി.എം സ്വന്തം എം.പി മാരോടു വിശദീകരണം തേടാൻ തയ്യാറാകുമോ എന്ന് കുഞ്ഞാലി കുട്ടി ചോദിച്ചു. മുത്തലാഖ് കേരളത്തിൽ വലിയ പൊതുപ്രശ്നമായി മാറിയിട്ടില്ല. മുത്തലാഖ് ബിൽ രാജ്യസഭയിൽ പരാജയപ്പെടുത്താൻ സി.പി.എം ഉൾപ്പെടെയുള്ള കക്ഷികളുമായി സഹകരിക്കും. പ്രവർത്തനം ഡൽഹിയിലേക്ക് മാറ്റിയിട്ടും താൻ കേരളത്തിലെ സംഘടന വിഷയങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. ഇത് കാരണം ഡൽഹിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. P.K. Kunhalikutty. Triple Talaq, Muthalaq, Parliament Voting, Absent, Muslim League MP


from mathrubhumi.latestnews.rssfeed http://bit.ly/2GIe6EH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages