ന്യൂഡൽഹി: പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുനിൽ അറോറയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ഒ.പി.റാവത്തിന്റെ കാലാവധി ശനിയാഴ്ച അവസാനിച്ചതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന സുനിൽ അറോറയെ നിയമിച്ചത്. ഞായറാഴ്ച അദ്ദേഹം സ്ഥാനമേറ്റെടുക്കും. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സുനിൽ അറോറയുടെ കീഴിലായിരിക്കും നടക്കുക. കൂടാതെ ജമ്മുകശ്മീർ, ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രപ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും അടുത്ത വർഷം തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റേയും നൈപുണ്യ വികസന-സംരഭകത്വ മന്ത്രാലയത്തിന്റെയും സെക്രട്ടറിയായും അറോറ സേവനമനുഷ്ടിച്ചിട്ടുണ്ട്. 1980 ബാച്ച് രാജസ്ഥാൻ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥാനാണ്. Content Highlights:Chief Election Commissioner,Sunil Arora,election commission
from mathrubhumi.latestnews.rssfeed https://ift.tt/2DZalrs
via
IFTTT
No comments:
Post a Comment