ന്യൂഡൽഹി: ആർ.ബി.ഐയുടെ ഇരുപത്തഞ്ചാം ഗവർണ്ണറായി നിയമിതനായ ശക്തികാന്ത ദാസിനെതിരെ ആരോപണവുമായി ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി. ശക്തികാന്ത ദാസിന്റെ നിയമനം തെറ്റായ നടപടിയാണെന്ന് വ്യക്തമാക്കിയ സുബ്രമണ്യൻ സ്വാമി ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയും ചെയ്തു. മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ അഴിമതി ഇടപാടുകളുടെ പങ്കാളിയാണ് ശക്തികാന്ത ദാസ്. ചിദംബരത്തെ കേസുകളിൽ നിന്ന് രക്ഷിക്കാനും ദാസ് ഇടപെട്ടെന്നും സുബ്രമണ്യൻ സ്വാമി ആരോപിച്ചു. ചൊവ്വാഴ്ചയാണ് ഊർജിത് പട്ടേൽ രാജിവെച്ചതിനെ തുടർന്ന് മുൻ ധനകാര്യ ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസിനെ സർക്കാർ ആർ.ബി.ഐ ഗവർണറായി നിയമിച്ചത്. സർക്കാരുമായുള്ള നിരന്തര അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു ഊർജിത്ത് പട്ടേൽ രാജി വെച്ചത്. നേരത്തെ ഊർജിത്ത് പട്ടേൽ രാജിവെച്ചതിലും സുബ്രമണ്യൻ സ്വാമി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈർജിത്തിന്റെ രാജി ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഗുണകരമാകില്ലെന്നായിരുന്നു സ്വാമിയുടെ പ്രതികരണം. content highlights:Subramanian Swamy opposes Shaktikanta Das appointment as RBI governor
from mathrubhumi.latestnews.rssfeed https://ift.tt/2QPCJDw
via
IFTTT
No comments:
Post a Comment