റൂബെല്ലാ വന്ധ്യത വിളിച്ചുവരുത്തുമെന്ന് വാട്‌സ്ആപ്പ് പ്രചരണം ; ഉത്തര്‍പ്രദേശിലെ മദ്രസകള്‍ കുത്തിവെയ്പ്പിന് അനുവദിച്ചില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

റൂബെല്ലാ വന്ധ്യത വിളിച്ചുവരുത്തുമെന്ന് വാട്‌സ്ആപ്പ് പ്രചരണം ; ഉത്തര്‍പ്രദേശിലെ മദ്രസകള്‍ കുത്തിവെയ്പ്പിന് അനുവദിച്ചില്ല

മീററ്റ്: ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും റൂബല്ലാ കുത്തിവെയ്പ്പിന് വന്ധ്യതാ പ്രചരണം വീണ്ടും വില്ലനാകുന്നു. വന്ധ്യതവരുത്തുമെന്ന വാട്‌സ്ആപ്പ് പ്രചരണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ മദ്രസകള്‍ റൂബല്ലാ വാക്‌സിന്‍ നല്‍കുന്നത് തടയുന്നു. ഇക്കാര്യവുമായി എത്തിയ ആരോഗ്യപ്രവര്‍ത്തകരെ സ്‌കൂളില്‍ പ്രവേശിക്കാന്‍ പോലും അവര്‍ സമ്മതിച്ചില്ല.

മീററ്റില്‍ മാത്രം 272 സെമിനാരികളിലെ 70 എണ്ണവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ല. കുട്ടികളില്‍ വന്ധ്യത വിതയ്ക്കുമെന്ന തെറ്റായ സന്ദേശങ്ങളാണ് വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നത്. വാക്‌സിനേഷന്‍ ദിവസം സ്‌കൂളില്‍ എത്തേണ്ടെന്ന് കുട്ടികള്‍ക്ക് ചില മദ്രസകള്‍ നിര്‍ദേശം നല്‍കുക പോലും ചെയ്തു. ഇതോടെ കുത്തിവെയ്പ്പിനേക്കുറിച്ചും അതിന്റെ സുരക്ഷിതത്വത്തെക്കുറിച്ചും നാട്ടുകാര്‍ക്ക് ബോധവല്‍ക്കരണം നടത്തേണ്ട സ്ഥിതിയിലാണ് ഉദ്യോഗസ്ഥര്‍.

വ്യാജപ്രചരണങ്ങള്‍ ചെറുക്കാന്‍ മുതിര്‍ന്ന പുരോഹിതരുടെയും സഹായം ആരോഗ്യവകുപ്പ് ജീവനക്കാര്‍ തേടിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ മദ്രസകളില്‍ കയറ്റാന്‍ മീററ്റിലെ ക്വാസി സൈനസ് സാജിദീന്‍ എല്ലാ മദ്രസകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുത്തിവെയ്പ്പിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും ഇക്കാര്യം അലിഗര്‍ മുസ്‌ളീം സര്‍വകലാശാലയിലെ ഡോക്ടര്‍മാരും ജാമിയ മിലിയ ഇസ്‌ളാമിയയും പരിശോധന നടത്തി തെളിഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഷഹരന്‍പൂര്‍, ബിജ്‌നോര്‍, മൊറാദാബാദ് മദ്രസകളും കുത്തിവെയ്പ്പിന് എതിരായിരുന്നു. ബിജിനോറിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രചരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. മദ്രസകളെ വിശ്വസിപ്പിക്കാന്‍ മതനേതാക്കന്മാരുടെ സമ്മേളനം ബിജ്‌നോര്‍ ജില്ലാ മജിസ്‌ട്രേറ്റാണ് വിളിച്ചിരിക്കുന്നത്. റൂബല്ലാ വാക്‌സിന്‍ കുട്ടികള്‍ക്ക് പലതരം അസുഖങ്ങള്‍ വരുത്തുന്നതായും നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്നും കുത്തിവെയ്പ്പ് മൂലം അല്ലെന്നും പറഞ്ഞിരിക്കുകയാണ് ആരോഗ്യവകുപ്പ്.

അഞ്ചാംപനി ഉള്‍പ്പെടെയുള്ള പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ നടത്തുന്ന കുത്തിവെയ്പ്പ് നേരത്തേയും ഈ രീതിയിലുള്ള പ്രചരണത്തില്‍ കുടുങ്ങിയിരുന്നു. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 2015 ല്‍ 49,000 കുട്ടികളാണ് മരണമടഞ്ഞത്. ജനന വൈകല്യങ്ങള്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിനു ഗര്‍ഭിണികളില്‍ റൂബെല്ലാ കുത്തിവെയ്പ്പ് നടത്താറുണ്ട്.



from mangalam.com http://bit.ly/2SeXuGf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages