"സ്ത്രീവേഷം അണിഞ്ഞ് ശബരിമലയ്‌ക്കെത്തിയാല്‍ വന്‍ പ്രശ്‌നം ഉണ്ടാകും"; ദര്‍ശനത്തിനെത്തിയ നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് തിരിച്ചയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 16, 2018

"സ്ത്രീവേഷം അണിഞ്ഞ് ശബരിമലയ്‌ക്കെത്തിയാല്‍ വന്‍ പ്രശ്‌നം ഉണ്ടാകും"; ദര്‍ശനത്തിനെത്തിയ നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് തിരിച്ചയച്ചു

കോട്ടയം: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് തിരിച്ചയച്ചു. പോലീസ് ഇടപെട്ട് അയ്യപ്പദര്‍ശനം നടത്താനാകാതെ നാലംഗ സംഘം മടങ്ങി. പോലീസ് സംരക്ഷണയിലാണ് ഇവരെ കോട്ടയത്തേക്ക് തിരിച്ചയച്ചത്. സ്ത്രീവേഷത്തില്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ സ്ത്രീവേഷം മാറ്റാന്‍ ഇവര്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് ഇവരോട് പോലീസ് മടങ്ങാന്‍ നിര്‍ദേശം നല്‍കിയത്.

വെളുപ്പിനെ നാല്മണിയോടെയാണ് രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നീ ട്രാന്‍സ്‌ജെന്‍ഡറുകള്‍ അടങ്ങുന്ന സംഘമാണ് ശബരിമലയിലെത്തിയത്. കഴിഞ്ഞ ദിവസം ഏവ് പേരടങ്ങുന്ന സംഘമാണ് സുരക്ഷ ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്. സുരക്ഷ ആവശ്യപ്പെട്ട് പോലീസിന് കത്ത് നല്‍കുകയും ചെയ്തു.

തുടര്‍ന്ന് പോലീസ് തങ്ങളെ ബന്ധപ്പെടുകയായിരുന്നെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പറഞ്ഞു. സ്ത്രീവേഷം അണിഞ്ഞ് ശബരിമലയില്‍ പോകുന്നത് വന്‍ പ്രശ്‌നങ്ങള്‍ക്ക് ഇടവയ്ക്കുമെന്ന് പോലീസ് ഇവരെ അറിയിക്കുകയായിരുന്നു. എന്നാല്‍ വേഷം മാറാന്‍ സംഘം തയ്യാറായില്ല. തുടര്‍ന്നാണ് ഇവരെ തിരിച്ചയച്ചതെന്നും പോലീസ് വ്യക്തമാക്കി.



from mangalam.com https://ift.tt/2SU1bB3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages