ആക്രമണത്തിന് പിന്നില്‍ രവി പൂജാര തന്നെ- ലീന മരിയ പോള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 16, 2018

ആക്രമണത്തിന് പിന്നില്‍ രവി പൂജാര തന്നെ- ലീന മരിയ പോള്‍

കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പിനു പിന്നിൽ രവി പൂജാരയെന്ന് സ്ഥാപനത്തിന്റെ ഉടമയും നടിയുമായ ലീനാ മരിയ പോൾ. താൻ ഇരയാണെന്നും തനിക്കെതിരെ നടക്കുന്നത് കുപ്രചാരണങ്ങളാണെന്നും അവർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇതിനു മുമ്പ് രണ്ട് തവണ രവി പൂജാര തന്നെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ലീന മരിയാ പോൾ പറഞ്ഞു. ബോളിവുഡിലടക്കം രവി നടത്തിയ ഇടപെടലുകളെക്കുറിച്ച് പറഞ്ഞായിരുന്നു ഭീഷണി. ആദ്യം അഞ്ച് കോടി രൂപയും പിന്നീട് 25 കോടി രൂപയും ആവശ്യപ്പെട്ടു. എല്ലാം പോലീസിനോട് പറയാൻ തയ്യാറാണ്. കൊച്ചിയിലെത്തി പോലീസിനെ കാണുമെന്നും ലീന മരിയ പോൾ പറഞ്ഞു. അതേസമയം, ബ്യൂട്ടിപാർലറിനു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച അന്വേഷണം സുദേഷ് ചന്ദ്രശേഖരൻ ഉൾപെട്ട ഹവാല ഇടപാടുകളിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന. മുംബൈ അധോലോകനായകൻ രവി പൂജാരയുടെ പേര് ആരോപിക്കുന്നത് അന്വേഷണം വഴിതെറ്റിക്കാൻ ആണെന്നും പോലീസ് പറയുന്നു. ബ്യൂട്ടിപാർലറിനു സമീപത്ത് നിന്ന് ലഭിച്ച കടലാസ്സിൽ രവി പൂജാര എന്നെഴുതിയതിൽ തെറ്റുണ്ടായിരുന്നതായാണ് വിവരം.


from mathrubhumi.latestnews.rssfeed https://ift.tt/2GiRpXz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages