ഒബാമ കെയര്‍ ഭരണഘടനാ വിരുദ്ധമെന്ന് ടെക്‌സസ് കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

ഒബാമ കെയര്‍ ഭരണഘടനാ വിരുദ്ധമെന്ന് ടെക്‌സസ് കോടതി

ടെക്‌സസ്: മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന ആരോഗ്യ പരിരക്ഷാ പദ്ധതിയായ അഫോര്‍ഡബിള്‍ കെയര്‍ ആക്ട് (എസിഎ) എന്ന ഒബാമകെയറിനെ തള്ളിപ്പറഞ്ഞ് ടെക്‌സസ് ഫെഡറല്‍ കോടതി ജഡ്ജി. ഒബാമകെയറിലെ പല സുപ്രധാന ഭാഗങ്ങളും ഭരണഘടനാ വിരുദ്ധമാണെന്നാണ് ജഡ്ജി വിധിച്ചിരിക്കുന്നത്. വിധിയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു. അമേരിക്കയ്ക്കുള്ള സദ്‌വാര്‍ത്തയാണ് വിധിയെന്നാണ് ട്രംപിനെ പ്രതികരണം.

വിധിക്കെതിരെ മറുപക്ഷം സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. അടുത്ത വര്‍ഷത്തേക്കുള്ള ഒബാമകെയറില്‍ ചേരുന്നതിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ടെക്‌സസ് കോടതിയില്‍ നിന്നുള്ള തിരിച്ചടി വരുന്നത്.

നികുതി ചട്ടത്തില്‍ കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ഭേദഗതി ഒബാമ കെയറിനെ പൂര്‍ണ്ണമായും അസാധുവാക്കിയെന്ന് 20 ഓളം സംസ്ഥാനങ്ങള്‍ വാദിച്ചിരുന്നു. ആരോഗ്യ പരിരക്ഷ ഇല്ലാത്തതിന്റെ പേരില്‍ പിഴ നല്‍കണമെന്ന വ്യവസ്ഥ ഇല്ലാതാക്കുന്നതായിരുന്നു നികുതി ചട്ടത്തിലെ ഭേദഗതി.

2010ല്‍ ഒബാമ കൊണ്ടുവന്ന ചരിത്രപരമായ ഇന്‍ഷുറന്‍സ് പദ്ധതി ഇല്ലാതാക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതായിരുന്നു ഒബാമ കൊണ്ടുവന്ന ഇന്‍ഷുറന്‍സ് പദ്ധതി. റിപ്പബ്ലിക്കന്‍ കക്ഷിക്ക് ഇരുസഭകളിലും ഭൂരിപക്ഷമുണ്ടായിരുന്ന കാലത്തും ഇന്‍ഷുറന്‍സിനു മേല്‍ കൈവച്ചിരുന്നില്ല. 2017ലാണ് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് ടാക്‌സ് പെനാല്‍റ്റി ഏര്‍പ്പെടുത്തുന്ന വ്യവസ്ഥ കോണ്‍ഗ്രസ് റദ്ദാക്കിയത്.



from mangalam.com https://ift.tt/2QuSUXv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages