എരുമേലി:ശബരിമലയ്ക്ക് പോകാൻ വ്രതമെടുത്ത ട്രാൻസ്ജെൻഡറുകളോട് ആണായി വരാൻ പോലീസ് ആവശ്യപ്പെട്ടെന്ന് ട്രാൻസ്ജെൻഡറുകൾ. ആണുങ്ങളായ നിങ്ങൾക്ക്ആൺവേഷത്തിൽ വന്നു കൂടെയെന്ന് പോലീസ് ചോദിച്ചെന്നും മലയ്ക്ക് പോകാൻ വ്രതമെടുത്ത ട്രാൻസ്ജെൻഡറായഅനന്യ ആരോപിക്കുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് പോലീസിൽ നിന്ന് ട്രാൻസ്ജെൻഡറുകളായ സ്വാമിമാർ നേരിട്ട അധിക്ഷേപം അനന്യ പങ്കുവെച്ചത്. മലയ്ക്ക് പോകാൻ വ്രതമെടുത്ത അനന്യ രഞ്ജു, അവന്തിക, തൃപ്തി എന്നിവരെയാണ് പോലീസ് തടഞ്ഞത്. പുലർച്ചെ 1.50 നാണ് ഇവർ കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചത്. എരുമേലി വഴി പമ്പയിലേക്ക് തിരിക്കാൻ ശ്രമിച്ച ഇവരെ എരുമേലി പോലീസ് തടഞ്ഞു. തുടർന്ന് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. നാലുപേരെയും തടഞ്ഞതിന് ശേഷം ശബരിമലയിലേക്ക് കടത്തിവിടാനാകില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ശബരിമലയ്ക്ക് പോകാൻ ഒരുങ്ങുന്നത് പോലീസിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. കെട്ടു നിറയ്ക്കുമ്പോഴും പോലീസുണ്ടായിരുന്നു. ആദ്യം എരുമേലപോലീസ് സ്റ്റേഷനിൽ നിന്നും നിലയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് വിളിച്ചു. എരുമേലിയിലെ പോലീസുകാർ വളരെ മോശമായാണ്പെരുമാറിയത്".മലയ്ക്ക്പോകാൻ ഒരുങ്ങിയാൽ പിടിച്ച് ജയിലിൽ ഇടുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും അനന്യയും ഒപ്പമുള്ളവരുംആരോപിച്ചു. "മുമ്പ് ട്രാൻസ്ജെൻഡറുകൾ പോയപ്പോൾ വെരിഫിക്കേഷൻ വേണ്ടി വന്നിരുന്നു. അതിനാലാണ് പോലീസിനെ അറിയിച്ചത്. ആണുങ്ങളായ നിങ്ങൾക്ക് ആൺവേഷത്തിൽ വന്നു കൂടെയെന്ന് ചില പുരുഷ പോലീസുകാർ ചോദിച്ചു".ഇത്രനാളും സ്ത്രീകളായി ജീവിച്ചവർക്ക് പെട്ടെന്ന പാന്റും ഷർട്ടും ഇടാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ അധിക്ഷേപിക്കുന്ന രീതിയിലാണ് പോലീസുകാർ സംസാരിച്ചതെന്നും അനന്യ കുറ്റപ്പെടുത്തി. ട്രാൻസ് യുവതികളായ തങ്ങളെ സഹോദരാ എന്നു വിളിച്ച് ആക്ഷേപിച്ചെന്നും തങ്ങൾ ആണാണോ പെണ്ണാണോ എന്നു വരെ ചില പോലീസുകാർ ചോദിച്ചെന്നുംമേലിൽ ഇമ്മാതിതിരി ആളുകളെ കൊണ്ട് ശബരിമലയിൽ കണ്ടു പോവരുതെന്നു പോലീസ് ആവശ്യപ്പെട്ടെന്നുംഅനന്യ ആരോപിക്കുന്നു. content highlights:transgender ananya facebook live after sabarimala issue
from mathrubhumi.latestnews.rssfeed https://ift.tt/2PDGpDz
via
IFTTT
No comments:
Post a Comment