കുവൈത്ത്: ജനതാ കൾച്ചറൽ സെന്റർ (ജെ.സി.സി) കുവൈത്തിന്റെ എട്ടാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം നെടുമുടി വേണുവിന് സമ്മാനിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രൺവീർ ഭാരതിയാണ് പുരസ്കാരം സമ്മാനിച്ചത്. നജാത് അറബിക് മംഗഫിൽ നടന്ന വാർഷിക പരിപാടിയിലായിരുന്നു പുരസ്കാരദാനം. സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച മൂന്നാമത് വൈക്കം മുഹമ്മദ് ബഷീർ ചെറുകഥ രചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നെടുമുടി വേണു കുട്ടികൾക്ക് സമ്മാനിച്ചു. വാർഷിക പരിപാടികൾ എൽ.ജെ.ഡി. സംസ്ഥാന അധ്യക്ഷൻ എം. വി. ശ്രേയാംസ്കുമാർ ഉദ്ഘാടനംചെയ്തു. കുവൈറ്റിൽ ഈ വർഷം ക്രിക്കറ്റ് രംഗത് മികച്ച വിജയങ്ങൾ കൈവരിച്ച ആർട്ടെക് ക്രിക്കറ്റ് ക്ലബ്ബിനെ ചടങ്ങിൽ ആദരിച്ചു. പരിപാടികളോട് അനുബന്ധിച്ചു പുറത്തിറക്കിയ സോവനീർ, കൺവീനർ മധു എടമുട്ടത്തിന് നൽകി ഷെയ്ഖ് പി. ഹാരിസ് പ്രകാശനംചെയ്തു. ജെ.പി.സി.സി സംസ്ഥാന അധ്യക്ഷൻ ഷംഷാദ് റഹിം, അയൂബ് കച്ചേരി, സാം പൈനുംമൂട്, ബി.എസ്. പിള്ള, എന്നിവർ ആശംസകളർപ്പിച്ചു. പ്രസിഡന്റ് സഫീർ പി. ഹാരിസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, പ്രോഗ്രാം കൺവീനർ മൃദുൽ കെ.എസ് നന്ദിയും രേഖപ്പെടുത്തി. അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾക്കൊപ്പം, പിന്നണി ഗായകൻ അരുൺരാജ്, അബ്ദുസമദ്, മനീഷ്ഖാൻ എന്നിവരുടെ ഗാനമേള, കോമഡി ഷോ എന്നിവയും നടന്നു. ഖലീൽ, ഷാജുദ്ദീൻ, പ്രശാന്ത്, മധു, ഷൈൻ, പ്രദീപ്, വിഷ്ണു, മൃദുൽ, ശ്യാംലാൽ, ജിബിൻ, ബിജോ ഫ്രാൻസിസ്, അൻവിൻ, ബിനാസ്, സനൂപ്, റഷീദ് കണ്ണവം, ഡൊമനിക്, സമീർ, അബ്ദുൽഷുക്കൂർ, ഫൈസൽ, ഷൈജു, മണി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. Content Highlights;Vaikom Muhammed Basheer award, Nedumudi Venu
from mathrubhumi.latestnews.rssfeed https://ift.tt/2zPRs7v
via
IFTTT
No comments:
Post a Comment