ലഖ്നൗ: സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് വോട്ടു ചെയ്യുമെന്നു പറഞ്ഞതിന് ഭിന്നശേഷിക്കാരനായ യുവാവിനു നേർക്ക് ബി ജെ പി നേതാവിന്റെ അതിക്രമം. കയ്യിലുണ്ടായിരുന്ന വടിയുപയോഗിച്ച് യുവാവിന്റെ വായിൽ കുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉത്തർപ്രദേശിലെ സംഭാലിലാണ് സംഭവം. ബി ജെ പി നേതാവായ മൊഹമ്മദ് മിയാനാണ് ഭിന്നശേഷിക്കാരനെ ഉപദ്രവിച്ചത്. ഇരുപത്തിരണ്ടുകാരനായ മനോജ് ഗുജ്ജറാണ് അതിക്രമത്തിനിരയായതെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യം വിളിച്ചതും അഖിലേഷ് യാദവിനേ വോട്ടു ചെയ്യൂവെന്ന് പറഞ്ഞതുമാണ് മൊഹമ്മദിനെ പ്രകോപിപ്പിച്ചതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ മാധ്യമപ്രവർത്തകനായ പീയുഷ് റായി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. BJP leader Mohammad Miya assaulting specially-abled youth in Sambhal after the latter passed negative remark about BJP leaders. The youth, who could barely put up a fight, can be heard saying Vote dunga Akhilesh ko pic.twitter.com/eazAzwJzJE — Piyush Rai (@PiyushRaiTOI) December 25, 2018 content highlights:bjp leader shoves stick inside specially abled mans mouth
from mathrubhumi.latestnews.rssfeed http://bit.ly/2RgLdn7
via
IFTTT
No comments:
Post a Comment