കവിയൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് ഉറപ്പില്ല, വിഐപിയുമില്ല: നിലപാട് മാറ്റി സിബിഐ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

കവിയൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് ഉറപ്പില്ല, വിഐപിയുമില്ല: നിലപാട് മാറ്റി സിബിഐ

കൊച്ചി: കവിയൂര്‍ പീനക്കേസില്‍ നിലപാട് മാറ്റി സിബിഐ. മകളെ പീഡിപ്പിച്ചത് സ്വന്തം അച്ഛനാണെന്നതിന് തെളിവില്ലെന്നാണ് സിബിഐ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മുന്‍ കണ്ടെത്തലുകളില്‍ ശാസ്ത്രീയ തെളിവുകളില്ല. എന്നാല്‍ കേസില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പില്ലെന്നും തിരുവനന്തപുരം സിബിഐ കോടതിയില്‍ വിശദമാക്കിയിരിക്കുന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് സിബിഐയുടെ വിശദീകരണം. 23 പേജുള്ള റിപ്പോര്‍ട്ടാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്യുന്നതിന് 72 മണിക്കൂര്‍ മുമ്പും പെണ്‍കുട്ടി പീഡനത്തിനിരയായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പിതാവ് മകളെ പീഡിപ്പിച്ചുവെന്നായിരുന്നു സിബിഐയുടെ ആദ്യ മൂന്നു റിപ്പോര്‍ട്ടുകളും. എന്നാല്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തില്‍ ഈ റിപ്പോര്‍ട്ടുകള്‍ കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്.

2004 സെപ്റ്റംബര്‍ 28നാണ് കവിയൂര്‍ ശ്രീവല്ലഭക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയെയും കുടുംബത്തെയും വാടകവീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. നാരാണയന്‍ നമ്പൂതിരി തൂങ്ങിമരിച്ച നിലയിലും ഭാര്യ ശോഭനയും മൂന്ന് മക്കളും വിഷംകഴിച്ച് മരിച്ചനിലയിലുമായിരുന്നു. കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാനായരായിരുന്നു കേസിലെ ഏകപ്രതി.

നാരായണന്‍ നമ്പൂതിരിയുടെ മകളെ ലതാനായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉന്നതര്‍ക്ക് കാഴ്ചവെച്ചന്നായിരുന്നു ആരോപണം. എന്നാല്‍ സിബിഐ റിപ്പോര്‍ട്ടില്‍ നാരായണന്‍ നമ്പൂതിരി ആത്മഹത്യയ്ക്ക് മുന്‍പ് മകളെ പലതവണ പീഡിപ്പിച്ചതായും ചൂണ്ടിക്കാണിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കോടതി മൂന്നുതവണ തള്ളിയിരുന്നു.



from mangalam.com https://ift.tt/2UR6JxK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages