മരിക്കുന്നതിനു മുമ്പ് ഭര്‍ത്താവിനും കുഞ്ഞുവാവയ്ക്കുമൊപ്പമുള്ള ഹൃദ്യമായ രംഗങ്ങള്‍: ദിവ്യയുടെ ടിക്‌ടോക് വീഡിയോ കണ്ണീരോര്‍മയാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

മരിക്കുന്നതിനു മുമ്പ് ഭര്‍ത്താവിനും കുഞ്ഞുവാവയ്ക്കുമൊപ്പമുള്ള ഹൃദ്യമായ രംഗങ്ങള്‍: ദിവ്യയുടെ ടിക്‌ടോക് വീഡിയോ കണ്ണീരോര്‍മയാകുന്നു

റാസല്‍ഖൈമയിലെ ഖറാനില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി വീട്ടമ്മ ദിവ്യ ശങ്കറിന്റെ ടിക്‌ടോക് വീഡിയോകള്‍ വൈറലാകുന്നു. കുഞ്ഞിനേയും ഭര്‍ത്താവിനേയും തനിച്ചാക്കിയാണ് ദിവ്യ മാഞ്ഞത്. മരിക്കുന്നതിനു മുമ്പ് ദിവ്യ മകനൊപ്പം ചെയ്ത ടിക്‌ടോക് വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ കണ്ണീരോര്‍മ്മയായി നിറയുന്നത്.

റാസല്‍ഖൈമ കറാനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ദിവ്യ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നത്. റാക്ക് മകാര്‍ക്ക്വെയര്‍ പോര്‍ട്ടില്‍ ഹച്ചിസണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ദിവ്യയൂടെ ഭര്‍ത്താവ് പ്രവീണ്‍. കാസര്‍കോട് നീലേശ്വരം തുയ്യത്തില്ലം ശങ്കരന്‍ ഭട്ടതിരി ജലജ ദമ്പതികളുടെ മകളാണ് ദിവ്യ.

ഷാര്‍ജയില്‍ തിരുവാതിര ആഘോഷത്തില്‍ പങ്കെടുത്ത് തിരികെ റാസല്‍ഖൈമയിലെ താമസ സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പ്രവീണ്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ പ്രവീണും കുഞ്ഞും രക്ഷപ്പെടുകയായിലരുന്നു.



from mangalam.com http://bit.ly/2SpXjYL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages