ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോങ് റൂമില്‍ മണിക്കൂറോളം സമയം സുരക്ഷാ ക്യമാറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സ്ഥിതീകരിച്ചതായാണ് ഒദു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വൈദ്യുത തകരാറാണ് കാമറകള്‍ പ്രവര്‍ത്തനരഹിതമാകാന്‍ കാരണമെന്ന് കമ്മീഷന്‍ വിശദീകരിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനിടെയാണ് സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തനരഹിതമായെന്ന വാര്‍ത്ത പുറത്തുവന്നത്.
വെള്ളിയാഴ്ച രാവിലെ 8.19ഉം 9.35ഉം ഇടക്കാണ് സി.സി.ടിവി കാമറകളും സ്‌ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ച എല്‍.ഇ.ഡി സ്‌ക്രീനും പ്രവര്‍ത്തനരഹിതമായതെന്നാണ് ഭോപ്പാല്‍ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. വൈദ്യുതിയില്ലാത്ത സാഹചര്യത്തില്‍ ജനറേറ്ററോ ഇന്‍വെര്‍ട്ടറോ ഉപയോഗിച്ച് സി.സി.ടിവി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയെന്നും കലക്ടറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വോട്ടിങ് മെഷീനുകള്‍ സുരക്ഷിതമാണെന്നും അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാന്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവലുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകള്‍ വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം സ്‌ട്രോങ് റൂമിലെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും കമീഷന്‍ അറിയിച്ചു.
from mangalam.com https://ift.tt/2U5iRuY
via IFTTT
No comments:
Post a Comment