തിരുവനന്തപുരം : ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ സ്വകാര്യ സ്‌കൂള്‍ അധ്യാപികയെ കരമന പൊലീസ് കണ്ടെത്തി. രണ്ട് മാസം മുന്‍പ് ഒളിച്ചോടിയ യുവതിയെ കണ്ണൂര്‍ തളിപ്പറമ്പില്‍ വച്ചാണ് പിടികൂടിയത്. യുവതിയുടെ തിരോധാനത്തിനിടെ ഇവരുടെ ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കാല്‍പാദം നഷ്ടപ്പെട്ട് ആശുപത്രിയിലായിരുന്നു.
ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാമുകനൊപ്പം ഇവരെ കണ്ടെത്തിയത്. സ്‌കൂളില്‍ പോകാനായി വീട്ടില്‍ നിന്നും പുറപ്പെട്ട യുവതി വൈകിട്ട് തിരികെ വന്നില്ല. തുടര്‍ന്നാണ് ഭര്‍ത്താവ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇവരെ ഒളിച്ചോടാന്‍ സഹായിച്ച ഓട്ടോറിക്ഷ െ്രെഡവറെ കണ്ടെത്തുകയും അയാളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലാണെന്ന് മനസിലാക്കുകയുമായിരുന്നു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തളിപ്പറമ്പിലുണ്ടെന്ന് കണ്ടെത്തിയത്. ഇവര്‍ അവിടെ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. തളിപ്പറമ്പ് പൊലീസിന്റെ സഹായത്തോടെ ഇരുവരെയും കണ്ടെത്തി തിരുവനന്തപുരത്തെത്തിച്ച ശേഷം യുവതിയെ കോടതിയില്‍ ഹാജരാക്കി വീട്ടുകാരോടൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.
from mangalam.com https://ift.tt/2PIqUul
via IFTTT
No comments:
Post a Comment