ന്യൂഡല്‍ഹി: രാമക്ഷേത്ര വിഷയം വീണ്ടും പ്രചരണമാക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ എന്ന് രാമക്ഷേത്രം ഉയര്‍ന്നാലും അത് ബി.ജെ.പി നിര്‍മ്മിക്കുന്നതായിരിക്കുമെന്ന് യോഗി പറഞ്ഞു. ബി.ജെ.പിക്ക് മാത്രമേ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാവൂ. അക്കാര്യത്തില്‍ സംശയമില്ല. മറ്റ് പാര്‍ട്ടികള്‍ക്ക് രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള കഴിവില്ല. രാമക്ഷേത്രം നിര്‍മ്മിക്കുന്നവര്‍ അധികാരത്തില്‍ വരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ലഖ്‌നൗവിലെ സ്മൃതി ഉപവനില്‍ യുവ കുംഭ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ഉപനയന പൂണൂല്‍ കാട്ടി മേനി നടിക്കുന്നവര്‍ അത് വോട്ടിന് വേണ്ടിയാണ് ചെയ്യുന്നതെന്ന് യോഗി പറഞ്ഞു. രാമനും കൃഷ്ണനും ഇല്ലായിരുന്നുവെന്ന് പ്രചരിപ്പിച്ചവരാണ് അവര്‍. അവര്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ടായിരുന്നു യോഗിയുടെ ആക്രമണം.
തെറ്റിദ്ധരിപ്പിക്കുന്ന ചരിത്രമാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയതെന്ന് യോഗി ആരോപിച്ചു. ആ ചരിത്രം തിരുത്തേണ്ടതുണ്ട്. രാമായണത്തിലെ പുഷ്പക വിമാനം ഒരു സങ്കല്‍പ്പമല്ലഏ യാഥാര്‍ത്ഥ്യമാണ്. ഹൈന്ദവ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ പറക്കുന്ന വസ്തുവാണ് പുഷ്പക വിമാനം. ഹിന്ദു ആഘോഷങ്ങളെ നിന്ദിക്കുകയും ഹിന്ദു ആചാരങ്ങളെ അപമാനിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും യോഗി ആരോപിച്ചു.
from mangalam.com http://bit.ly/2RdRIXY
via IFTTT
No comments:
Post a Comment