മോദിയുടെ ‘ഗാന്ധി പരാമർശങ്ങൾ’ കോർത്തിണക്കി രാഹുലിന്റെ വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

മോദിയുടെ ‘ഗാന്ധി പരാമർശങ്ങൾ’ കോർത്തിണക്കി രാഹുലിന്റെ വീഡിയോ

ന്യൂഡൽഹി: ഇടയ്ക്കിടെ നിന്നുപോകുന്ന ഗ്രാമഫോണുമായി തന്നെ താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി വിവിധ പ്രസംഗങ്ങളിലായി ആവർത്തിച്ച ഗാന്ധി പരാമർശങ്ങൾ കോർത്തിണക്കിയ വീഡിയോയുമായാണ് രാഹുൽ ട്വിറ്ററിൽ പ്രതികരിച്ചത്. “രസകരമായ ഈ വീഡിയോ നിങ്ങൾക്കായി അവതരിപ്പിക്കുന്നത് മിസ്റ്റർ 36 ആണ്. എല്ലാവർക്കും ആസ്വദിക്കുന്നതിനായി നിങ്ങളുടെ കുടുംബവും കൂട്ടുകാരുമായും ഇത് പങ്കുവെക്കുക”- വീഡിയോയ്ക്കൊപ്പം രാഹുൽ ട്വീറ്റ് ചെയ്തു. വീഡിയോയിൽ ജവാഹർലാൽ നെഹ്രു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയവരുടെ പേരുകൾ മോദി ആവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ബി.ജെ.പി. നേതാക്കളുമായുള്ള വീഡിയോ കോൺഫറൻസിലാണ്, തകരാർ സംഭവിച്ച ഗ്രാമഫോണിനെപ്പോലെ കാര്യങ്ങൾ ആവർത്തിക്കുകയാണ് കോൺഗ്രസ് അധ്യക്ഷനെന്ന് മോദി കളിയാക്കിയത്. content highlight:Modi's 'gramophone remark': Rahul Gandhi shares 'entertaining video of Mr 36' to hit back


from mathrubhumi.latestnews.rssfeed https://ift.tt/2RLX4qp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages