ന്യൂഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും വ്യവസായ ശാലകളുടെ പ്രവർത്തനവും നിർമാണ പ്രവൃത്തികളും നിർത്തിവെക്കാൻ അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റി ഉത്തരവിട്ടു. ഡൽഹിയിൽ വായു മലിനീകരണവും പുകമഞ്ഞും അപകടകരമായ നിലയിലെത്തിയ സാഹചര്യത്തിലാണ് അതോറിറ്റിയുടെ നിർദേശം. വാസിപുർ, മുണ്ട്ക, നരേല, ബവാന, സാഹിബാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾ ബുധനാഴ്ച വരെ പ്രവർത്തനം നിർത്തിവെക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഡൽഹി, ഫരീദാബാദ്, ഗുരുഗ്രാം, ഗാസിയാബാദ്, നോയിഡ എന്നിവടങ്ങളിൽ നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാനും അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റി ഉത്തരവിൽ പറയുന്നു. തിങ്കളാഴ്ച തന്നെ ഉത്തരവ് നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനത്തിരക്ക് കൂടുതലുള്ള മേഖലകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ ട്രാഫിക് പോലീസിനും നിർദേശം നൽകിയിട്ടുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കെതിരെ ഉടൻ നപടിയെടുക്കാനും മാലിന്യങ്ങൾ കത്തിക്കുന്നത് അടക്കം അന്തരീക്ഷ വായു മലിനമാക്കുന്ന എല്ലാത്തരം പ്രവൃത്തികളും തടയുന്നതിന് സത്വരനടപടി സ്വീകരിക്കാനും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ദീപാവലി ആഘോഷങ്ങൾക്കു ശേഷം ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമായിരുന്നു. ശനിയാഴ്ച ഇത് അതീവ അപകടകരമായ നിലയിലെത്തി. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഈ സ്ഥിതി തുടരുന്ന സാഹചര്യത്തിലാണ് മലിനീകരണ നിയന്ത്രണ അതോറിറ്റി കടുത്ത നടപടികളിലേയ്ക്ക് കടന്നത്. കടുത്ത പുകമഞ്ഞ് കൂടിയായതോടെ ജനങ്ങൾ അത്യാവശ്യത്തിനല്ലാതെ വീടിനു പുറത്തിറങ്ങരുതെന്നും സ്വകാര്യവാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. Content Highlights:Delhi air Pollution, Delhi, air Pollution,industries closes,environment pollution control authority
from mathrubhumi.latestnews.rssfeed http://bit.ly/2LxNyF4
via
IFTTT
No comments:
Post a Comment