ന്യുഡല്‍ഹി: വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട ബിസിനസുകാരന്‍ മെഹുല്‍ ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് (രാജ്യാന്തര അറസ്റ്റ് വാറണ്ട്) പുറപ്പെടുവിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,578 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷം ചോക്‌സിയും അനന്തരവന്‍ നിരവ് മോഡിയും രാജ്യം വിട്ട് പത്തു മാസത്തിനു ശേഷമാണ് ഇന്റര്‍പോളിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടി വരുന്നതും.
സി.ബി.ഐയുടെ നിരന്തര പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ നടപടി. കഴിഞ്ഞയാഴ്ചയാണ് അഗസ്തവെസ്റ്റലാന്‍്ഡ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിച്ചലിനെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാന്‍ യുഎഇ കോടതി തീരുമാനിച്ചത്. വായ്പാ തട്ടിപ്പ് കേസിലെ പ്രതി വിജയ് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യു.കെ കോടതി തീരുമാനിച്ചതും ഇതിനു പിന്നാലെയാണ്.
ഇന്റര്‍പോള്‍ നോട്ടീസ് നല്‍കിയതോടെ 192 രാജ്യങ്ങള്‍ ചോക്‌സിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കും. ഇതോടെ ഏതുരാജ്യത്തു ചെന്നാലും പിടിക്കപ്പെടുന്ന സ്ഥിതിയിലെത്തി.
അതേസമയം, ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ രണ്ടാഴ്ച മൂന്‍പേ നോട്ടീസ് നല്‍കിയിരുന്നതായി സൂചനയുണ്ട്. ഒക്‌ടോബറില്‍ നടന്ന ദ കമ്മീഷന്‍ ഫോര്‍ ദ കണ്‍ട്രോള്‍ ഓഫ് ഇന്റര്‍പോള്‍ ഫയല്‍സ് യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നുവെന്നാണ് ഇന്റര്‍പോളുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
from mangalam.com https://ift.tt/2ryuHQX
via IFTTT
No comments:
Post a Comment