ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി എത്തിയ ദീപാ നിശാന്തിനെതിരേ എബിവിപി, കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. തുടര്‍ന്ന് ദീപാ നിശാന്തിനെയും മറ്റു രണ്ടു വിധി കര്‍ത്താക്കളെയും സ്ഥലത്തു നിന്നും നീക്കി. പ്രതിഷേധക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വിധി നിര്‍ണ്ണയത്തിന് ശേഷം കനത്ത പോലീസ് കാവലില്‍ ദീപാ നിശാന്ത് മടങ്ങുകയും ചെയ്തു.
വിധികര്‍ത്താവ് പോലീസ് ബന്തവസ്സില്‍ മടങ്ങുന്നതിന് ഇതാദ്യമായിട്ടാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി സാക്ഷ്യം വഹിച്ചത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മലയാളം ഉപന്യാസരചനയിലെ മൂന്നംഗ ജഡ്ജിംഗ് പാനലില്‍ ഒരാളായിട്ടാണ് ദീപാനിശാന്ത് എത്തിയത്. ഇവര്‍ എത്തിയപ്പോള്‍ തന്നെ എബിവിപി പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. കവിതാമോഷണ വിവാദത്തില്‍ പെട്ട ദീപാ നിശാന്ത് വിധികര്‍ത്താവായി വരുന്നതിനെതിരേ കനത്ത പ്രതിഷേധം ഉയര്‍ന്നെങ്കിലും മാറ്റേണ്ടെന്ന നിലപാടിലാണ് സംഘാടക സമിതി.
അതേസമയം ഇക്കാര്യം നേരത്തേ നിശ്ചയിച്ചതാണെന്നും വിധി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉണ്ടെങ്കില്‍ മാത്രമാണ് തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയൂ എന്നാണ് സംഘാടകര്‍ പറഞ്ഞത്. നേരത്തേ എബിവിപി പ്രവര്‍ത്തകരായിരുന്നു പ്രതിഷേധവുമായി എത്തിയത്.
ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് കെഎസ്‌യുവും പ്രതിഷേധിച്ചു. വിധി നിര്‍ണ്ണയത്തിന് ശേഷം വേദിയില്‍ നിന്നും പോലീസ് കാവലില്‍ മടങ്ങിയ ദീപാ നിശാന്ത് പക്ഷേ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. വേദി 30 ലായിരുന്നു മലയാളം ഉപന്യാസ രചനയുടെ വിധിനിര്‍ണ്ണയം നടന്നത്. ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട് അയച്ച രചനകളില്‍ നിന്നുമാണ് ജഡ്ജിംഗ് പാനല്‍ വിധിനിര്‍ണ്ണയം നടത്തിയത്. അതേസമയം ഫലം പുറത്തു വന്ന ശേഷം ആരെങ്കിലും പരാതിയുമായി വന്നാല്‍ വിവാദം വീണ്ടും ഉടലെടുക്കുകയും ചെയ്യുമെന്നതാണ് ആശങ്ക.
from mangalam.com https://ift.tt/2Syro80
via IFTTT
No comments:
Post a Comment