തിരുവനന്തപുരം:ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മണ്ഡല മകരവിളക്ക് കാലത്ത് യുവതികൾ ശബരിമലയിലേക്ക് വരരുതെന്ന പദ്മകുമാറിന്റെ പ്രസ്താവനയിൽ തെറ്റില്ല. ശബരിമല വിധി നടപ്പാക്കാൻ പറ്റിയ സാഹചര്യമല്ലെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരുന്നതാണെന്നും കാനം പറഞ്ഞു. അയ്യപ്പ ജ്യോതി ജനാധിപത്യപരമായ പ്രതിഷേധമായിരിക്കാം. അതിനെ എതിർക്കേണ്ടതില്ലെന്നും കാനം പറഞ്ഞു. പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയേയും ശബരിമലയിൽ പ്രവേശിപ്പിക്കുക സർക്കാരിന്റെ അജണ്ടയല്ലെന്ന് മുഖ്യമന്ത്രിയും എൽഡിഎഫും പറഞ്ഞിട്ടുണ്ട്. കോടതി വിധി നടപ്പാക്കുനുള്ള ബാധ്യത സർക്കാരിനുണ്ട്. എന്നാൽ അത് നൂറുശതമാനം വിജയത്തിൽ എത്തണം എന്നില്ല- കാനം തിരുവനന്തപുരത്ത് പറഞ്ഞു Content Highlights: Sabarimala issue, Kanam rajendran
from mathrubhumi.latestnews.rssfeed http://bit.ly/2EQYAVw
via
IFTTT
No comments:
Post a Comment