അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 50 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ക്യാപ്റ്റൻ വിരാട് കോലിയുടേതടക്കം നാല് വിക്കറ്റുകൾ നഷ്ടമായി. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 80 എന്ന നിലയിലാണ്ഇന്ത്യ. 19റണ്ണെടുത്ത ചേതശ്വർ പുജാരയും 31റണ്ണുമായി രോഹിത് ശർമ്മയുമാണ് ക്രീസിലുള്ളത്. രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഇന്ത്യൻ സ്കോർ മൂന്നിൽ നിൽക്കെ കെ.എൽ.രാഹുലിനെ ഫിഞ്ചിന്റെ കൈകളിലെത്തിച്ച് ജോഷ് ഹേസൽവുഡാണ് മടക്കിയത്. സ്കോർ 15 ആയപ്പോഴേക്കും രണ്ടാം വിക്കറ്റും നഷ്ടമായി. 11 റൺസെടുത്ത മുരളി വിജയിയെ സ്റ്റാർക്കാണ് വീഴ്ത്തിയത്. 16 പന്തുകൾ നേരിട്ട് കോലിക്ക് മൂന്ന് റൺസെ എടുക്കാനായുള്ളൂ. കുമ്മിൻസിന്റെ പന്തിൽ ഉസ്മാൻ ഖ്വാജയുടെ തകർപ്പൻ ക്യാച്ചിലൂടെയാണ് കോലി പുറത്തായത്. അജിങ്ക്യ രഹാനയാണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാൻ. 13 റണ്ണാണ് രഹാനയുടെ സമ്പാദ്യം. പന്തുചുരുണ്ടൽ വിവാദത്തിനുശേഷം ആദ്യമായാണ് ഓസീസ് സ്വന്തം നാട്ടിൽ ടെസ്റ്റ് കളിക്കുന്നത്. Content Highlights:1st Test, India tour of Australia at Adelaide,
from mathrubhumi.latestnews.rssfeed https://ift.tt/2KWDtRX
via
IFTTT
No comments:
Post a Comment