കാമുകനോടൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ മര്‍ദിച്ച് കൊലപ്പെടുത്തി; കൊല്ലം സ്വദേശിനി അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

കാമുകനോടൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ മര്‍ദിച്ച് കൊലപ്പെടുത്തി; കൊല്ലം സ്വദേശിനി അറസ്റ്റില്‍

കാമുകനോടൊപ്പം ചേർന്ന് ഭർത്താവിനെ മർദിച്ച് കൊലപ്പെടുത്തി: കൊല്ലം സ്വദേശിനി അറസ്റ്റിൽ ഓച്ചിറ: ക്ലാപ്പന കല്ലേശ്ശേരിൽ ക്ഷേത്രത്തിനുസമീപം പുത്തൻതറയിൽ രാജേഷ് (31) മർദനമേറ്റു മരിച്ച സംഭവത്തിൽ ഭാര്യ കായംകുളം, പുതുപ്പള്ളി ദേവികുളങ്ങര തുമ്പിളിശ്ശേരിൽ വിദ്യാമോളെ (30) ഗൂഢാലോചനക്കുറ്റം ചുമത്തി ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ ജോലിചെയ്തിരുന്ന കായംകുളത്തെ ബേക്കറിയിൽനിന്നാണ് അറസ്റ്റ്. ശാസ്താംകോട്ട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതികളായ ക്ലാപ്പന കല്ലേശ്ശേരിൽ സുരേഷ് (25), സുനീഷ് ഭവനത്തിൽ സുനീഷ് (27), വരവിള കടപ്പുറത്തേരിൽ കണ്ണനെന്ന രാജീവ് (30) എന്നിവരെ കോടതി നേരത്തേ റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബർ അഞ്ചിന് പുലർച്ചെ പ്രയാർ ജങ്ഷനുസമീപമാണ് രാജേഷിനെ മർദനമേറ്റ് അബോധാവസ്ഥയിൽ കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ക്രൂരമർദനത്തെത്തുടർന്ന് ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണകാരണം. പ്രതിയായ സുരേഷും രാജേഷിന്റെ ഭാര്യ വിദ്യയുമായി അടുപ്പത്തിലായിരുന്നു. ഒക്ടോബർ രണ്ടിന് ഗൾഫിൽനിന്നെത്തിയ രാജേഷ് ഈ ബന്ധത്തെച്ചൊല്ലി വഴക്കുണ്ടാക്കുകയും ഭാര്യയെ വീട്ടിൽനിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു. വീട്ടിൽ നടന്ന സംഭവം സുരേഷിനെ വിദ്യ അറിയിച്ചു. പ്രതികൾ ഗുഢാലോചന നടത്തി രാജേഷിനെ മർദിച്ച് അവശനാക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽനിന്നു രക്ഷപ്പെട്ട് സ്കൂട്ടറിൽ പോകുമ്പോൾ രാജേഷ് പ്രയാർ ജങ്ഷനുസമീപം കുഴഞ്ഞുവീഴുകയായിരുന്നു. വാഹനാപകടമാെണന്നാണ് ആദ്യം പോലീസ് കരുതിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. ഓച്ചിറ എസ്.ഐ. സുജാതൻ പിള്ള, സി.പി.ഒ. പ്രസന്ന, സീമാമോൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Content Highlight: keralawoman arrested for killing husband


from mathrubhumi.latestnews.rssfeed https://ift.tt/2C14mRT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages