കൊച്ചി: ശബരിമല യുവതീപ്രവേശ വിഷയത്തിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെത്തുടർന്ന് അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടു മാസം പമ്പയിൽ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് ജാമ്യം. ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് പാലക്കാട്ടുനിന്നാണ് കഴിഞ്ഞ ദിവസം രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.. പമ്പ സ്റ്റേഷൻപരിധിയിൽ പോലീസുകാരെ തടഞ്ഞെന്ന കേസിൽ ജാമ്യവ്യവസ്ഥയിലെ ഉപാധി ലംഘിച്ചതിന്റെപേരിലാണ് പത്തനംതിട്ട റാന്നി ഗ്രാമന്യായാലയ് രാഹുലിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. ഒക്ടോബർ 17-നാണ് രാഹുലിനെ അറസ്റ്റുചെയ്തത്. 22-ന് ജാമ്യം ലഭിച്ചു. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ പമ്പ സി.ഐ.യ്ക്കുമുന്നിൽ ഹാജരായി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥകളിലൊന്ന്. ഡിസംബർ എട്ടിന് രാഹുൽ ഈശ്വർ ഒപ്പിടാനെത്തിയില്ല. തുടർന്നാണ് ജാമ്യം റദ്ദാക്കി അറസ്റ്റുചെയ്യാൻ കോടതി നിർദേശിച്ചത്. content highlights:rahul easwar got bail , kerala highcourt, sabarimala
from mathrubhumi.latestnews.rssfeed http://bit.ly/2BA9Wcx
via
IFTTT
No comments:
Post a Comment