പമ്പയില്‍ സംഘര്‍ഷം ശക്തം; പ്രതിഷേധകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

പമ്പയില്‍ സംഘര്‍ഷം ശക്തം; പ്രതിഷേധകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരോധനാജ്ഞലംഘിച്ചു എന്നപേരിലാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. മൂന്ന് പ്രാവശ്യം പിരിഞ്ഞ് പോകണമെന്ന് പ്രതിഷേധകര്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ഇവര്‍ പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബലപ്രയോഗത്തിലൂടെയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പൂര്‍ണമായും പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അറസ്റ്റ് ചെയ്തവരെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയാണ് ചെയ്തിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ 3.30നാണ് മനിതി സംഘത്തിലെ യുവതികള്‍ ശബരിമല ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ ഭക്തരുടെ പ്രതിഷേധം കാരണം മലകയറാനായില്ല. തുടര്‍ന്ന് പമ്പയില്‍ കുത്തിയിരിപ്പ് സമരം നടത്തിവരികയാണ് ഇവര്‍. ഇതിനിടെ സംഘവുമായി പോലീസ് വീണ്ടും ശബരിമല കയറാന്‍ ശ്രമിക്കുകയും എന്നാല്‍ സാധിക്കാതെ വരികയുമായിരുന്നു.



from mangalam.com http://bit.ly/2BC6opT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages