ന്യൂഡൽഹി: നിർഭയ സംഭവത്തിന്റെ നടുക്കുന്ന ഓർമ്മകൾക്ക് ആറുവർഷം തികയുന്നദിവസം രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡനം. ഡൽഹി സമയ്പൂർ ബദ്ലിയിൽ ഒമ്പതുവയസുകാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. സംഭവത്തിൽ അയൽവാസിയായ 28-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലിക്കുപോയ സമയത്താണ് അയൽവാസിയായ യുവാവ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. വീടിന് പുറത്തുകളിക്കുകയായിരുന്ന പെൺകുട്ടിയോടൊപ്പം കളിക്കാൻ കൂടിയശേഷം ഇയാൾ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വീടിനകത്തുവച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം നടക്കുന്ന സമയം യുവാവിന്റെ ഭാര്യയും രണ്ടുവയസായ കുട്ടിയും വീടിന്റെ മുകൾനിലയിലുണ്ടായിരുന്നു. എന്നാൽ, അവരാരും പെൺകുട്ടി വീട്ടിലെത്തിയത് അറിഞ്ഞിരുന്നില്ല. അയൽവാസിയുടെ പീഡനത്തിനിരയായ പെൺകുട്ടി കരഞ്ഞുകൊണ്ടാണ് വീട്ടിൽ തിരിച്ചെത്തിയത്. മാതാപിതാക്കളും ബന്ധുക്കളും കാര്യങ്ങൾ തിരക്കിയപ്പോൾ കുട്ടി പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനിടെ അയൽവാസിയായ പ്രതി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടിരുന്നെങ്കിലും മണിക്കൂറുകൾക്കകം പോലീസ് ഇയാളെ പിടികൂടി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായും, ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും പോലീസ് അറിയിച്ചു. Content Highlights:nine year old girl raped by neighbour in delhi on nirbhaya day
from mathrubhumi.latestnews.rssfeed https://ift.tt/2Lk3omF
via
IFTTT
No comments:
Post a Comment