കോട്ടയം: ശബരിമല വിഷയത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിമാരെ വിമര്‍ശിച്ച് ജസ്റ്റിസ് സിറിയക് ജോസഫ്. ഇവരെയൊക്കെ ആരാ പോലീസ് ആക്കിയതെന്നു ഐ.പി.എസുകാരോട് ചോദിക്കുന്നത് നീതി അല്ലെന്നാണ് സിറിയക് ജോസഫിന്റെ വിമര്‍ശനം. ഇവരെയൊക്കെയാരാണ് ജഡ്ജ്ജിമാരാക്കിയതെന്ന് തിരിച്ചു ചോദിച്ചാല്‍ എന്ത് ഉത്തരം പറയുമെന്നും ജസ്റ്റീസ് സിറിയക് ജോസഫ് ചോദിച്ചു.
ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോറം ഫോര്‍ ഡമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റി കേരള സംഘടിപ്പിച്ച ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ മെമ്മോറിയല്‍ സീരീസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോഴാണ് ജഡ്ജിമാരെ വിമര്‍ശിച്ച് ജസ്റ്റിസ് സിറിയക് ജോസഫ് രംഗത്ത് വന്നത്.
നേരത്തെ ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീകോടതി വിധിയെ വിമര്‍ശിച്ച് സുപ്രീം കോടതി ജഡ്ജ്ജിയായിരുന്ന മാര്‍ക്കണ്ഡേയ ഖഡ്ജു കത്തയച്ചിരുന്നു. പ്രളയമുണ്ടായതിന്റെ കാരണം സ്ത്രീ പ്രവേശനമാണെന്ന് ആളുകള്‍ കരുതുന്നു അപ്പോള്‍ വികാരം മനസ്സിലാക്കാതെ വിധി പുറപ്പെടുവിക്കരുതായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
from mangalam.com https://ift.tt/2KTaH4t
via IFTTT
No comments:
Post a Comment