കെ സി ആര്‍ ഏകാധിപതി; ടി ആര്‍ എസ് കുടുംബവൃക്ഷം: വിജയശാന്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

കെ സി ആര്‍ ഏകാധിപതി; ടി ആര്‍ എസ് കുടുംബവൃക്ഷം: വിജയശാന്തി

തെലങ്കാനയിൽ കോൺഗ്രസിന്റെ സ്റ്റാർ കാമ്പെയ്നർ വിജയശാന്തിയായിരുന്നു. കെ സി ആറിനും ടി ആർ എസിനുമെതിരെയുള്ള പടയോട്ടത്തിൽ കളത്തിലിറക്കാൻ വിജയശാന്തിയെപ്പോലെ മറ്റൊരു നേതാവ് തെലങ്കാനയിൽ കോൺഗ്രസിനില്ല. 2009 മുതൽ 2013 വരെ വിജയശാന്തി ടി ആർ എസിലുണ്ടായിരുന്നു. ബിജെപിയിൽ തുടങ്ങി കോൺഗ്രസിലെത്തി നിൽക്കുന്ന വിജയശാന്തിക്ക് ഇപ്പോഴും തെലങ്കാനയിൽ ഏറെ ആരാധകരുണ്ട്. സംസ്ഥാനത്തുടനീളം നടത്തിയ കൊടുംപ്രചാരണത്തിന്റെ ക്ഷീണം വകവെയ്ക്കാതെ വിജയശാന്തി ഹൈദരാബാദിലെ ബഞ്ചാരഹിൽസിലെ വീട്ടിൽ മാതൃഭൂമിയുമായി തെലങ്കാനയുടെ രാഷ്ട്രീയം സംസാരിച്ചു. ? കോൺഗ്രസ് തെലങ്കാന പിടിക്കുമോ. സംശയം വേണ്ട. ഇത്തവണ കോൺഗ്രസ് അധികാരത്തിലെത്തും. കഴിഞ്ഞ തവണ സോണിയാജിയെ കെസിആർ അക്ഷരാർത്ഥത്തിൽ വഞ്ചിക്കുകയായിരുന്നു. അതിനുള്ള മറുപടി ഇത്തവണ കെ സി ആറിനുകിട്ടും. ? എന്താണ് ഈ ആത്മവിശ്വാസത്തിന് പിന്നിൽ. കെ സി ആറിന്റെ കുടുംബവാഴ്ചയ്ക്കും അഴിമതിക്കുമതെിരെ ജനങ്ങളുടെ ഇടയിൽ വലിയ രോഷമുണ്ട്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി കെ സി ആർ തങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ? തെലങ്കാനയ്ക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിൽ താങ്കളുണ്ടായിരുന്നു. എന്തുകൊണ്ടാണ് തെലങ്കാന ഇത്രയും പ്രിയപ്പെട്ടതാവുന്നത്. ഞാൻ ജനിച്ചത് മദ്രാസിലാണെങ്കിലും എന്റെ വേരുകൾ തെലങ്കാനയിലെ വാറങ്കലിലാണ്. എന്റെ മാതാപിതാക്കൾ അവിടെ നിന്നുള്ളവരാണ്. നിസാമിന്റെ അപ്രീതി ഭയന്ന് രാത്രിക്ക് രാത്രി വാറങ്കലിൽ നിന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലേക്ക് കുടിയേറിയവരാണ് പൂർവ്വികരെന്ന് മാതാപിതാക്കൾ പറഞ്ഞുകേട്ടിട്ടുണ്ട്. തെലങ്കാന എന്റെ വികാരമാണ്. തെലങ്കാനയ്ക്കുവേണ്ടി ഏറ്റവുമധികം പോരാടിയ ഒരാളാണ് ഞാൻ. തെലങ്കാനയ്ക്ക് രൂപം നൽകാൻ ബിജെപി തയ്യാറാവാഞ്ഞതാണ് ഞാൻ ആ പാർട്ടി വിടാനുള്ള കാരണം. ? കെ സി ആറിനെ വളരെ അടുത്തു നിന്ന് താങ്കൾ കണ്ടിട്ടുണ്ട്. കെ സി ആറിന്റെ ഒരു നല്ല ഗുണം ചൂണ്ടിക്കാട്ടാൻ പറഞ്ഞാൽ അതെന്തായിരിക്കും. എന്താണ് കെ സി ആറിനെ ജനങ്ങൾക്ക് പ്രിയങ്കരനാക്കുന്നത്. നല്ല ഗുണങ്ങളൊന്നും തന്നെ കെ സി ആറിൽ ഞാൻ കാണുന്നില്ല. സ്വന്തം ഉയർച്ചയിലും സ്വന്തം കുടുംബത്തിന്റെ ഉന്നമനത്തിലും മാത്രമേ കെ സി ആറിന് താൽപര്യമുള്ളൂ. പാർട്ടിയിൽ തനിക്കൊരു വെല്ലുവിളിയുണ്ടാവുന്നത് കെ സി ആറിന് സഹിക്കാനാവില്ല. എത്രയോ നിർബ്ബന്ധിച്ചാണ് കെ സി ആർ എന്നെ ടി ആർ എസിൽ ചേർത്തത്. പക്ഷേ, പാർട്ടിക്കുള്ളിൽ ഞാൻ ജനപ്രീതിയാർജ്ജിക്കുന്നത് കെ സി ആറിനെ വിറളിപിടിപ്പിച്ചു. കെ സി ആറും ഞാനും പങ്കെടുക്കുന്ന യോഗങ്ങളിൽ എനിക്ക് കിട്ടുന്ന കൈയ്യടികൾ അദ്ദേഹത്തെ വിഷമിപ്പിച്ചു. ഒരു കാരണവുമില്ലാതെയാണ് എന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വശീകരിക്കാൻ കെ സി ആറിനറിയാം. പക്ഷേ, ഇത്തവണ ആ മാജിക് നടക്കില്ല. കെ സി ആറിന്റെ യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. വിജയശാന്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ, ഫോട്ടോ കടപ്പാട്:twitter@@Vijayas08317366 ? കെ സി ആറിന് പകരം വെയ്ക്കാൻ തെലങ്കാനയിൽ ഒരു നേതാവില്ലാത്തതാണ് കോൺഗ്രസിന്റെ പ്രശ്നമെന്ന നിരീക്ഷണത്തെക്കുറിച്ച് നേതാക്കൾക്ക് പാർട്ടിയിൽ ഒരു ദാരിദ്ര്യവുമില്ല. പിന്നെ ചില ചിന്താക്കുഴപ്പങ്ങൾ പതിവുള്ളതാണ്. തിരഞ്ഞെടുപ്പ് ഫലം വരട്ടെ. തെലങ്കാനയെ ആരാണ് നയിക്കേണ്ടതെന്ന് രാഹുൽജി പറയും. ? തെലങ്കാന ഒരു വനിതാ മുഖ്യമന്ത്രിയെ കാണുമോ. ഭാവിയിൽ തെലങ്കാനയെ നയിക്കാൻ പോവുന്ന വനിതാ മുഖ്യമന്ത്രിയുടെ മുന്നിലാണോ ഞാനിരിക്കുന്നത്. അത് ദൈവത്തിന് മാത്രമേ അറിയൂ. സോണിയാജിയും രാഹുൽജിയും എന്ത് ഉത്തരവാദിത്വമേൽപിച്ചാലും ഞാൻ അത് ഏറ്റെടുക്കും. ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പാർട്ടി പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഞാൻ രാഹുൽജിയോട് പറഞ്ഞിരുന്നു. ? അങ്ങിനെയല്ലെങ്കിൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ. എല്ലാം ഈ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാണിരിക്കുന്നത്. കോൺഗ്രസ് മുന്നണിയുടെ വിജയമാണ് മുഖ്യം. ബാക്കിയെല്ലാം അതു കഴിഞ്ഞുള്ള കാര്യമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2B3srWd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages