ഭോപ്പാൽ: മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിന് വധശിക്ഷ. മധ്യപ്രദേശിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വന്തം മകളെ പിതാവ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണെന്നും കോടതി വിലയിരുത്തി. 2017 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് 42-കാരനായ പ്രതി ആറു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പെൺകുട്ടി ഭാര്യയുടെ അവിഹിതബന്ധത്തിൽ പിറന്ന കുട്ടിയാണെന്നായിരുന്നു ഇയാളുടെ ആരോപണം. തുടർന്ന് മകളെ ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ സഹിതമാണ് പ്രോസിക്യൂഷൻ വാദംനടത്തിയത്. സ്വന്തം മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പിതാവിന് പരമാവധി ശിക്ഷയായ തൂക്കുക്കയർ നൽകണമെന്നും വാദമുയർന്നു. പ്രോസിക്യൂഷന്റെ ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ് പ്രത്യേക പോക്സോ കോടതി ജഡ്ജി കുമുദിനി പട്ടേൽ ശിക്ഷ വിധിച്ചത്. Content Highlights:bhopal man gets death sentence for raping and killing his daughter
from mathrubhumi.latestnews.rssfeed http://bit.ly/2BHcipZ
via
IFTTT
No comments:
Post a Comment