ഗുവാഹത്തി: രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍റോഡ് പാലമായ ബോഗിബീല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തറക്കല്ലിട്ട് 21 വര്‍ഷത്തിന് ശേഷമാണ് പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നത്. ഇന്ത്യന്‍ റെയില്‍വെയുടെ നേതൃത്വത്തില്‍ രണ്ട് തട്ടുകളായാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. മുകളില്‍ മൂന്ന് വരി റോഡും താഴെ ഇരട്ട റെയില്‍ പാതയുമാണുള്ളത്.
4.94 കിലോമീറ്റര്‍ നീളമുള്ള പാലം ധേമാജി, ദിബ്രുഗഡ് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് പാലം. പാലത്തിലൂടെ ഗതാഗതം ആരംഭിക്കുന്നതോടെ ധേമാജിയില്‍നിന്ന് ദീബ്രുഗഡിലേക്കുള്ള ദൂരം 500 കിലോമീറ്ററില്‍നിന്ന് 100 കിലോമീറ്ററായി കുറയും. ഇതുമാത്രമല്ല, അസമിലെ ടിന്‍സുക്യയില്‍നിന്ന് അരുണാചല്‍ പ്രദേശിലെ നഹര്‍ലഗൂണിലേക്കുള്ള ട്രെയിന്‍ യാത്രാസമയം പത്തു മണിക്കൂറിലേറെ കുറയും. സൈനിക നീക്കത്തിനും പാലം സഹായകരമാകും. ഭാരം കൂടിയ സൈനിക ടാങ്കുകള്‍ക്ക് ഉള്‍പ്പെടെ കടന്നുപോകാനുള്ള കരുത്ത് പാലത്തിനുണ്ട്.
1997 ജനുവരി 22ന് അന്നത്തെ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയാണു ശിലാസ്ഥാപനം നടത്തിയത്. എന്നാല്‍ 2002 ഏപ്രില്‍ 21ന് എ.ബി.വാജ്‌പേയി മന്ത്രിസഭയുടെ കാലത്താണ് നിര്‍മാണം ആരംഭിച്ചത്. പദ്ധതിയുടെ നിര്‍മാണം വൈകിയതുമൂലം പദ്ധതിച്ചെലവിലും വര്‍ധനയുണ്ടായി. 1997ല്‍ 1,767 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്. ഇടയ്ക്ക് നിര്‍മാണം നിലച്ചെങ്കിലും 2007ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ബോഗിബീല്‍ പാലം ദേശീയ പദ്ധതിയായി ഉയര്‍ത്തി. 2014 ആയപ്പോഴേക്കും നിര്‍മാണച്ചെലവ് 3230 കോടിയായി പുനര്‍ നിശ്ചയിച്ചു. എന്നാല്‍ പാലം പണി പൂര്‍ത്തിയാക്കാന്‍ വീണ്ടും 2600 കോടി കൂടി വേണ്ടിവന്നു.
from mangalam.com http://bit.ly/2EPDGWy
via IFTTT
No comments:
Post a Comment