ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്

ന്യൂഡൽഹി: ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച ഛത്തീസ്ഗഢിൽ വ്യക്തമായ മുന്നേറ്റത്തോട കോൺഗ്രസ് ഭരണത്തിലേക്ക്. നാലാം തവണയും ഭരണതുടർച്ച പ്രതീക്ഷിച്ച ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നിലവിലെ ഫല സൂചനകൾ നൽകുന്നത്. ആകെയുള്ള 96 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിൽ 54 ഇടങ്ങളിലാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. 30 ഇടങ്ങളിൽ മാത്രമാണ് ബി.ജെ.പി മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന്റെ പ്രമുഖ നേതാവും ഛത്തീസ്ഗഢിലെ പ്രഥമ മുഖ്യമായിരുന്ന അജിത് ജോഗി ഛത്തീസ്ഗഢ് ജനതാ കോൺഗ്രസുമായി ചേർന്നാണ് ഇത്തവണ മത്സരത്തിനിറങ്ങിയെങ്കിലും കാര്യമായി മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. ഫല സൂചനകൾ പുറത്ത് വരുമ്പോൾ രണ്ടിടങ്ങളിൽ മാത്രമാണ് ഛത്തീസ്ഗഢ് ജനതാ കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത്. നാല് സീറ്റുകളിൽ മറ്റുള്ളവരും മുന്നിട്ട് നിൽക്കുന്നു. അജിത് ജോഗി ബി.എസ്.പി യുമായി ചേർന്ന് പുതിയ പുതിയ സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ അത് തങ്ങൾക്ക് അനുകൂലമാകുമെന്നായിരുന്നു ബി.ജെ.പി കണക്ക് കൂട്ടൽ. എന്നാൽ അജിത് ജോഗിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല കോൺഗ്രസിന് വ്യക്തമായ മേൽക്കൈ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. നിലവിലെ ബി.ജെ.പി മുഖ്യമന്ത്രി രമൺസിംഗിനെ പോലും പിന്നിലാക്കിയുള്ള കോൺഗ്രസ് മുന്നേറ്റം വലിയ ആശങ്കയാണ് ബി.ജെ.പിയിൽ ഉണ്ടാക്കികൊണ്ടിരിക്കുന്നത്. content highlights:Chhattisgarh Assembly Election Result


from mathrubhumi.latestnews.rssfeed https://ift.tt/2UAj9tK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages