ബീഫ് കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത രാമചന്ദ്ര ഗുഹയ്ക്ക് ഭീഷണി; ട്വീറ്റ് നീക്കം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

ബീഫ് കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത രാമചന്ദ്ര ഗുഹയ്ക്ക് ഭീഷണി; ട്വീറ്റ് നീക്കം ചെയ്തു

ഡൽഹി: ബീഫ് കഴിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്ന് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയ്ക്കെതിരെ ഭീഷണി. ഭീഷണിപ്പെടുത്തിയ ആളുടെ ഫോൺ നമ്പർ അടക്കം അദ്ദേഹം ട്വീറ്റ് ചെയ്തു. ഡൽഹിയിൽ നിന്നും സഞ്ജയ് എന്ന പേര് പരിചയപ്പെടുത്തിയ ആളാണ് തന്നെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയതെന്നും അദ്ദേഹം കുറിച്ചു. ട്വിറ്ററിലൂടെ തന്നെ ഭീഷണിപ്പെടുത്തിയ ആർ.കെ. യാദവ് എന്ന ആളുടെ ട്വീറ്റടക്കം അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ പുറത്തുവിട്ടു. ആർ.കെ. യാദവ് എന്നയാൾ റോയിലെ (റിസർച്ച് ആന്റ് അനാലിസിസ് വിംഗ്) മുൻ ഉദ്യോഗസ്ഥനാണെന്നും വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന ഗോവയിൽ ബീഫ് കഴിച്ചുകൊണ്ടുതന്നെ ഉച്ചഭക്ഷണമാകാമെന്ന് തീരുമാനിച്ചു എന്ന അടിക്കുറിപ്പോടെയായിരുന്നു രാമചന്ദ്ര ഗുഹ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ രാമചന്ദ്ര ഗുഹ തന്നെ ട്വിറ്ററിൽ ചിത്രം നിന്നും പിൻവലിച്ചു. അത് അനുചിതമാണ് എന്ന് തോന്നിയത് കൊണ്ടാണ് താൻ അത് നീക്കം ചെയ്യുന്നത് എന്നും ബീഫ് വിഷയത്തിൽ ബി.ജെ.പിയുടെ കാപട്യം എടുത്തു കാട്ടാൻ താൻ ഇനിയും ആഗ്രഹിക്കുന്നതായും രാമചന്ദ്ര ഗുഹ പറഞ്ഞു. മനുഷ്യന് സ്വന്തം താൽപര്യപ്രകാരം ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും സ്നേഹിക്കാനുമുള്ള സ്വാതന്ത്ര്യം വേണം- പുതിയ ട്വീറ്റിൽ രാമചന്ദ്ര ഗുഹ കുറിച്ചു. തനിക്കെതിരായി സംഘ്പരിവാർ സംഘടനകളുടെ ഭീഷണിയുണ്ടെന്ന് രാമചന്ദ്ര ഗുഹ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. Content Highlights:Ramachandra Guha, Goa beef tweet


from mathrubhumi.latestnews.rssfeed https://ift.tt/2SEzRXs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages