ഗാസിയാബാദ്: കാമുകി ജോലിക്ക് പോകുന്നതിനെ ചൊല്ലിയുള്ള വഴക്ക് യുവാവിന്റെ ആത്മഹത്യാശ്രമത്തില്‍ കലാശിച്ചു. ഗാസിയബാദിലെ ഖോദയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 22കാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നോയിഡ് സെക്ടര്‍ 37ല്‍ ഫുഡ് ഡെലിവറി കമ്പനിയില്‍ ജീവനക്കാരനായ രവി യാദവ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവദിവസം ഇയാള്‍ തന്റെ കാമുകിയെ കണ്ടിരുന്നു. പുലര്‍ച്ചെ തിരിച്ചുവീട്ടിലെത്തിയ രവി യാദവ് പിതാവ് രാജു യാദവിനെ വിളിച്ചുണര്‍ത്തി ശേഷം യാത്രപറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം കഴുത്തില്‍ നിന്ന് ര്കതം പുറത്തേക്ക് ചീറ്റുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
മിനിറ്റുകള്‍ക്കുള്ളില്‍ രവിയുടെ കാമുകിയും വീട്ടില്‍ എത്തിയിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഏതാനും വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ പ്രണയത്തിലാണ്. എന്നാല്‍ കഴിഞ്ഞ നാലഞ്ചു ദിവസമായി ഇവര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നു. യുവതിക്ക് അടുത്തകാലത്ത് ജോലി ലഭിച്ചിരുന്നു. എന്നാല്‍ ആ ജോലിക്ക് പോകുന്നതിനോട് തന്റെ മകന് യോജിപ്പില്ലായിരുന്നുവെന്നും രാജു യാദവ് പറഞ്ഞു.
രവി യാദവിനെ നോയിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നിലയില്‍ കുഴപ്പമില്ലെന്ന് പോലീസ് പറയുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായെന്നും പോലീസ് വ്യക്തമാക്കി.
from mangalam.com https://ift.tt/2GfEVQF
via IFTTT
No comments:
Post a Comment