പ്രശസ്ത ന്യൂസിലന്റ് ക്രിക്കറ്റ് താരം നതാന്‍ മക്കല്ലം മരിച്ച് പോയെന്ന പ്രചരണങ്ങളെ തള്ളി താരം തന്നെ രംഗത്ത്. ആശുപത്രിയില്‍ വെച്ച് അദ്ദേഹം മരിച്ച് പോയെന്നായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ വനേസ മരണവിവരം പുറത്തുവിട്ടെന്നായിരുന്നു പ്രചരണം. ന്യൂസിലന്റ് ക്രിക്കറ്റ് ഫാന്‍ ഹബ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു വാര്‍ത്ത ആദ്യം പ്രചരിച്ചത്.
ഇതിന് പിന്നാലെ ട്വീറ്റ് വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇത് മക്കുല്ലത്തിന്റെ ചെവിയിലും എത്തിയതോടെയാണ് അദ്ദേഹം തന്നെ വ്യാജപ്രചരണം തളളി രംഗത്തെത്തിയത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഞാന്‍ ജീവനോടെ ഉണ്ട്, എക്കാലത്തേയും മികച്ച ഊര്‍ജ്ജത്തോടെ ഉണ്ട്,' സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്ന ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
എവിടുന്നാണ് ഈ വാര്‍ത്ത വന്നതെന്ന് അറിയില്ല. പക്ഷെ ഇത് വ്യാജമാണ്. എല്ലാവരോടും ഇഷ്ടം,' എന്നും നതാന്‍ മക്കല്ലം ട്വീറ്റ് ചെയ്തു. സഹോദരനും ക്രിക്കറ്റ് താരവുമായ ബ്രണ്ടന്‍ മക്കല്ലവും വ്യാജ വാര്‍ത്തയോട് പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റേയും പ്രതികരണം. 'ഇന്ന് രാത്രി സോഷ്യല്‍മീഡിയയിലൂടെ എന്റെ സഹോദരന്‍ മരിച്ചതായി ഒരാള്‍ തീരുമാനിച്ച് പ്രചരണം നടത്തി. ന്യൂസിലന്റിലേക്ക് തിരികെ വിമാനത്തില്‍ പോകുന്ന എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. ഇത് ആര് ചെയ്തതായാലും, നിന്നെ ഞാന്‍ കണ്ടെത്തും, എവിടെയായാലും, എങ്ങനെയായാലും ഞാന്‍ കണ്ടെത്തും,' ബ്രണ്ടന്‍ മക്കല്ലം ട്വീറ്റ് ചെയ്തു.
ന്യൂസിലന്റ് പ്ലെയേഴ്‌സ് അസോസിയേഷന്‍ സിഇഒ ഹെത്ത് മില്‍സും പ്രതികരണവുമായി എത്തി. നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ നതാന്‍ മരിച്ചോ എന്ന് ചോദിച്ച് വിളിച്ചതായി അദ്ദേഹം പറഞ്ഞു. ഇത് കേട്ട് താന്‍ നതാനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചതായും ഹെത്ത് മില്‍സ് പറഞ്ഞു. 'അദ്ദേഹം ഫോണ്‍ എടുക്കുന്നതിന് മുമ്പ് വരെ എന്റെ ഹൃദയം കിടന്ന് പിടയ്ക്കുകയായിരുന്നു. അദ്ദേഹം ജീവനോടെ ഇരിക്കുന്നുണ്ട്,' മില്‍സ് വ്യക്തമാക്കി.
from mangalam.com https://ift.tt/2U6GhzR
via IFTTT
No comments:
Post a Comment