പ്രമുഖ ഫുഡ് ഡെലിവറി സൈറ്റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ബോയ് വഴിയില്‍ വെച്ച് തുറന്ന് കഴിച്ചു. ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ ഡെലിവറി ബോയി ആണ് കസ്റ്റമര്‍ക്ക് കൊടുക്കേണ്ട ഭക്ഷണം വഴിയില്‍ വെച്ച് തുറന്ന് കഴിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നത്. കസ്റ്റമറിന്റെ ഫുഡ് പാഴ്‌സല്‍ തുറന്ന് അതില്‍ നിന്ന് കഴിച്ചതിന് ശേഷം വീണ്ടും പഴയപടി പാഴ്‌സല്‍ ചെയ്തു വെക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ നിരവധി പേരാണ് സൊമാറ്റൊ ഉള്‍പ്പടെയുള്ള കമ്പനികളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.
മധുരൈയിലാണ് സംഭവമുണ്ടായത്. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഇരുചക്രവാഹനത്തില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് ഡെലിവറി ബോയ്. വളരെ ശ്രദ്ധയോടെ സ്പൂണ്‍ ഉപയോഗിച്ച് മുകളില്‍ നിന്നാണ് ഭക്ഷണം എടുത്ത് കഴിക്കുന്നത്. കുറച്ച് കഴിച്ച ശേഷം പഴയപോലെ പാക്ക് ചെയ്ത് അയാള്‍ ഡെലിവറി ബോക്‌സിന് ഉള്ളില്‍ വെച്ചു. തുടര്‍ന്ന് ബോക്‌സില്‍ നിന്ന് വീണ്ടും മറ്റൊരു പായ്ക്കറ്റ് പുറത്തെടുത്ത് അതില്‍ നിന്നും കഴിച്ച ശേഷം ഭക്ഷണപ്പൊതി വീണ്ടും സീല്‍ ചെയ്യുന്നതും നമുക്ക് കാണാം.
സംഭവത്തെ വിമര്‍ശിച്ച് നടി നമ്രത സിരോധികര്‍ രംഗത്തെത്തി. ഇത് ഞെട്ടിക്കുന്നതാണെന്നും ഇത്തരത്തിലാണോ പ്രമുഖ ഡെലിവറി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ചോദിച്ചു. തന്റെ മക്കള്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. വിമര്‍ശനം രൂക്ഷമായതോടെ പ്രതികരണവുമായി സൊമാറ്റോ രംഗത്തെത്തി. ഡെലിവറി ബോയ്‌സിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ രൂക്ഷമായി നടപടിയെടുക്കും എന്ന് സൊമാറ്റോ പറഞ്ഞു. വീഡിയോയില്‍ കാണുന്ന ആളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായും കമ്പനി വ്യക്തമാക്കി.
This is what happens when you use coupon codes all the time. 😂 Watch till end. pic.twitter.com/KG5y9wUoNk— Godman Chikna (@Madan_Chikna) December 10, 2018
from mangalam.com https://ift.tt/2C8l8OK
via IFTTT
No comments:
Post a Comment