ഐഫോണ്‍ വാങ്ങാന്‍ കിഡ്‌നി വില്‍പ്പന യുവാവിന്റെ ശിഷ്ടജീവിതം കഷ്ടം ; ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധ രണ്ടാമത്തെ വൃക്കയും തകര്‍ത്തു ; ഇപ്പോള്‍ ജീവിതം ഡയാലിസിസിലൂടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

ഐഫോണ്‍ വാങ്ങാന്‍ കിഡ്‌നി വില്‍പ്പന യുവാവിന്റെ ശിഷ്ടജീവിതം കഷ്ടം ; ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധ രണ്ടാമത്തെ വൃക്കയും തകര്‍ത്തു ; ഇപ്പോള്‍ ജീവിതം ഡയാലിസിസിലൂടെ

ബീജിംഗ്: ഐഫോണ്‍ വാങ്ങാന്‍ കിഡ്‌നി വിറ്റ യുവാവ് കിഡ്‌നി മുറിച്ചുമാറ്റാന്‍ നടത്തിയ ശസ്ത്രക്രിയ നല്‍കിയ അണുബാധയെ തുടര്‍ന്ന് രോഗശയ്യയില്‍. മറ്റേ കിഡ്‌നിക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കിടക്കയില്‍ തന്നെയാണ്. ഏഴു വര്‍ഷം മുമ്പ് 17 വയസ്സുള്ളപ്പോള്‍ ആയിരുന്നു ഒരു കിഡ്‌നി കൊടുത്ത് യുവാവ് ഐഫോണ്‍ 4 സ്വന്തമാക്കിയത്.

ചൈനയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പൊങ്ങച്ചം കാട്ടാനായി ഐഫോണ്‍ സ്‌കൂളില്‍ കൊണ്ടുവന്നിരുന്ന കാലത്താണ് സിയാവോ വാങ്ങിനും തനിക്ക് ഒരു ഐഫോണ്‍ വേണമെന്ന മോഹമുദിച്ചത്. എന്നാല്‍ വാങ്ങാനുള്ള പണം കൈവശം ഇല്ലാതിരുന്നതിനാല്‍ ഇയാള്‍ അതിന് കണ്ടെത്തിയ മാര്‍ഗ്ഗങ്ങളില്‍ ഒന്ന് രണ്ടു കിഡ്‌നികളില്‍ ഒരെണ്ണം വിറ്റ് ഐഫോണ്‍ സ്വന്തമാക്കുകയായിരുന്നു.

വൃക്കദാനത്തിന് മുമ്പായി ശസ്ത്രക്രിയ നടത്തിയ ആശുപത്രി ഒരു കുഴപ്പവുമില്ല എല്ലാം തങ്ങള്‍ നോക്കിക്കൊള്ളാമെന്നും എല്ലാം കഴിഞ്ഞ് സാധാരണപോലെ തന്നെ ജീവിതം നയിക്കാമെന്നും സിയാവോ വാങ്ങിനെ അറിയിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയനായ സിയാവോ വാങ്ങിന് പ്രതിഫലം കിട്ടിയത് 3,200 ഡോളറാണ്. ഐഫോണ്‍ 4 സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്ന് ഇതിലൂടെ സ്വന്തമാക്കാനുമായി. ജീവിതം വെച്ചുള്ള ചൂതാട്ടത്തിനിടയില്‍ വൃക്കവില്‍പ്പനയില്‍ നല്ല വില കിട്ടിയെങ്കിലും വാങ്ങ് വിധേയനായ ശസ്ത്രക്രിയ അത്ര വിജയകരം ആയിരുന്നില്ലെന്ന് മാത്രം.

അത് വാങ്ങിനെ ശിഷ്ടജീവിതം കിടക്കയില്‍ കിടത്തിക്കളഞ്ഞു. ശസ്ത്രക്രിയയെ തുടര്‍ന്ന് ഉണ്ടായ മുറിവ് ഉണങ്ങിയില്ല എന്നതായിരുന്നു കാരണം. അവിടം അണുബാധയെ തുടര്‍ന്ന് അടുത്ത വൃക്കയിലേക്ക് കൂടി പിടിച്ചതോടെ ജീവിക്കാന്‍ നിരന്തരം ഡയാലിസിസിന് വിധേയമാകേണ്ട സ്ഥിതിയില്‍ വാങ്ങിനെ എത്തിച്ചു. ഏറെ താമസിച്ചായിരുന്നു മാതാപിതാക്കള്‍ ഇക്കാര്യം തിരിച്ചറിഞ്ഞത് എന്നതിനാല്‍ വലിയ ചികിത്സ നടത്തേണ്ട സ്ഥിതിയിലാണ്.

സാമ്പത്തീകശേഷി കുറഞ്ഞവരാണ് മാതാപിതാക്കള്‍ എന്നതിനാല്‍ തന്നെ ചികിത്സാചെലവ് ഇവര്‍ക്ക് താങ്ങാനാകുന്നില്ല. മകന്റെ കാര്യത്തില്‍ ഇപ്പോള്‍ മാതാപിതാക്കള്‍ വലിയ പ്രതിന്ധിയില്‍ ആയിട്ടുണ്ട്. ചൈനയിലെ കുട്ടികള്‍ ആപ്പിള്‍ ഐ ഫോണിന്റെ കടുത്ത ആരാധകരാണ്. പൈപ്പര്‍ ജെഫ്രി 2017 ല്‍ നടത്തിയ ഒരു സര്‍വേയില്‍ അടുത്ത ഫോണ്‍ ഐഫോണ്‍ ആയിരിക്കുമെന്നാണ് ചൈനയിലെ 82 ശതമാനം കുട്ടികള്‍ പറഞ്ഞത്.



from mangalam.com http://bit.ly/2EYKpxQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages