തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കൂ എന്ന ആവശ്യമുയര്‍ത്തി യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം. ക്‌ളിഫ്ഹൗസിലേക്ക് രാവിലെ നടത്തിയ മാര്‍ച്ചില്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
കവടിയാറില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ വീണ്ടും പ്രതിഷേധം തുടരുകയും ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. ഇതോടെ പ്രവത്തകര്‍ ചിതറിയോടി.
സംഘര്‍ഷത്തില്‍ മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലെത്തിച്ചു. പ്രവര്‍ത്തകര്‍ വീണ്ടും സംഘടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ബിജെപി പ്രവര്‍ത്തകരെ പോലീസ് കള്ളക്കേസില്‍ കുടുക്കുന്നു എന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
from mangalam.com https://ift.tt/2zNl9q4
via IFTTT
No comments:
Post a Comment