ബിജെപിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസിന് നേരെ കല്ലേറ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

ബിജെപിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസിന് നേരെ കല്ലേറ്

തിരുവനന്തപുരം: സെക്രട്ടറിയറ്റിന് മുന്നിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ശബരിമല നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരഹാര സത്യാഗ്രഹമനുഷ്ടിക്കുന്ന എ.എൻ.രാധാകൃഷ്ന്റെ ജീവൻ രക്ഷിക്കുന്നതിന് ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനിടെ പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ചിതറി ഓടിയ പ്രവർത്തകർ പിന്നീട് പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വീണ്ടും സംഘടിച്ചെത്തുകയായിരുന്നു. പോലീസിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു. നിരവധി സ്ത്രീകളും സമരത്തിനെത്തിയിട്ടുണ്ട്. പോലീസിന് നേർക്കുണ്ടായ കല്ലേറിൽ സമരത്തിനെത്തിയസ്ത്രീകളടക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിനിടെ പോലീസിന്റെ കണ്ണീർവാതക പ്രയോഗത്തിൽ എൻഡോസൾഫാൻ സമരസമിതി പ്രവർത്തക കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ സമരത്തിന് സമീപമായിരുന്നു ബിജെപിയുടെ സമരവും. വലിയ രീതിയിലുള്ള പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. എ.എൻ.രാധകൃഷ്ണന്റെ നിരഹാര സത്യാഗ്രഹം ഇന്ന് ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. ആരോഗ്യ നില വഷളായ അദ്ദേഹത്തെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും. Content Highlights: Conflict bjp secretariat march,sabarimala


from mathrubhumi.latestnews.rssfeed https://ift.tt/2B6iAz1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages