ലക്‌നൗ: ഗൂഡാലോചന ആരോപിക്കപ്പെടുകയും ഒരു സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്ത ബുലന്ദ്ഷഹര്‍ കലാപത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത് ആകസ്മികമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവം നടന്ന മൂന്ന് ദിവസത്തിന് ശേഷം ഇരകളുടെ വീട് സന്ദര്‍ശിക്കുകയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്ത ശേഷം യുപി മുഖ്യമന്ത്രി നടത്തിയ പ്രതികരണം ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട കൊലപാതകമല്ല നടന്നതെന്നും ബുലന്ദ് ഷഹറിലേത് യാദൃശ്ചികമാണെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകും കുറ്റവാളികളെ വെറുതേ വിടില്ലെന്നും യോഗി വ്യക്തമാക്കി. ഗോവധമെന്ന് മാത്രമല്ല അനധികൃത അറവ് തന്നെ ഉത്തര്‍പ്രദേശില്‍ നിന്നും തുടച്ചുമാറ്റുമെന്നും യോഗി പറഞ്ഞു. അതേസമയം യോഗിയുടെ വിവാദ പ്രസ്താവന ഇരകളുടെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചതിനും പിന്നാലെയാണ്.
ഇതിന് പുറമേ ഇവരുടെ വീട്ടുലോണ്‍ എഴുതിത്തള്ളുകയും ഇന്‍സ്‌പെക്ടറുടെ രണ്ടു മക്കളുടെ വിദ്യാഭ്യാസചെലവ് വഹിക്കുകയും ചെയ്തതിന് പിന്നാലെയാണ്. കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും അധിക പെന്‍ഷനും പ്രഖ്യാപിച്ചിരുന്നു. വീട് നിലനില്‍ക്കുന്ന എറ്റയിലെ റോഡിനും അവിടുത്തെ സ്‌കുളിനും സുബോധിന്റെ പേരു നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
സുബോധിന്റെ കൊലപാതകത്തില്‍ ഗൂഡാലോചന നടന്നിരുന്നതായും മനപ്പൂര്‍വ്വം വെടിവെച്ചതാണെന്നും പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വെടിവെച്ചത് ജീതേന്ദ്ര എന്ന സൈനികനാണെന്ന സംശയത്തെ തുടര്‍ന്ന് കശ്മീരിലെത്തി പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവത്തില്‍ ഒമ്പതുപേരെയാണ് പോലീസ് സംശയിക്കുന്നത്. ഇതില്‍ ആറുപേര്‍ അകത്തായി. കേസിലെ 11 ാം പ്രതിയാണ് ജീതേന്ദ്ര എന്ന ജീതു ഫൗജി.
from mangalam.com https://ift.tt/2Uq1eGd
via IFTTT
No comments:
Post a Comment