ചരിത്രകാരനെ ഗവര്‍ണറാക്കി; ആര്‍.ബി.ഐ ഉടന്‍ ചരിത്രമാകുമെന്ന് എന്‍.എസ് മാധവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

ചരിത്രകാരനെ ഗവര്‍ണറാക്കി; ആര്‍.ബി.ഐ ഉടന്‍ ചരിത്രമാകുമെന്ന് എന്‍.എസ് മാധവന്‍

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചതിനെ വിമര്‍ശിച്ച് എഴുത്തുകാരനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എന്‍.എസ് മാധവന്‍. പുതിയ ആര്‍.ബി.ഐ ഗവര്‍ണര്‍ ചരിത്രകാരനാണ്. അതുകൊണ്ട് ആര്‍.ബി.ഐ ഉടന്‍ ചരിത്രമാകുമെന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

ഉര്‍ജിത് പട്ടേല്‍ രാജിവച്ച ഒഴിവിലേക്കാണ് ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചത്. 1980ലെ ഐ.എ.എസ് ബാച്ച് തമിഴ്‌നാട് കേഡര്‍ ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് 15-ാം ധനകാര്യ കമ്മീഷന്‍ അംഗമാണ്. സാമ്പത്തികാര്യ
സെക്രട്ടറിയായി വിരമിച്ച ശക്തികാന്ത ദാസ് മോഡിയുടെ വിശ്വസ്ത ഉദ്യോഗസ്ഥനാണ്. നോട്ട് നിരോധന കാലത്ത് സര്‍ക്കാരിനെ ശക്തമായി ന്യായീകരിച്ച ഉദ്യോഗസ്ഥനാണ്.

സാമ്പത്തിക രംഗവുമായി ബന്ധമില്ലാത്ത ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. ആര്‍.ബി.ഐ പോലും പരാജയമാണെന്ന് സമ്മതിച്ച നോട്ട് നിരോധനത്തെ ന്യായീകരിച്ച ശക്തികാന്ത ദാസിന്റെ ഏക യോഗ്യത മോഡി ഭക്തിയാണെന്നാണ് ട്വിറ്ററിലടക്കം ഉയരുന്ന വിമര്‍ശനം.



from mangalam.com https://ift.tt/2C99EdX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages