അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാട്: സോണിയ ഗാന്ധിയുടേയും രാഹുലിന്റെയും പേര് മിഷേല്‍ പറഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാട്: സോണിയ ഗാന്ധിയുടേയും രാഹുലിന്റെയും പേര് മിഷേല്‍ പറഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ്

ന്യുഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്കിലും സംശയം ഉന്നയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇടപാടില്‍ സോണിയ ഗാന്ധിയും മകനുമുണ്ടെന്ന് ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേല്‍ പറഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ് പട്യാല ഹൗസ് കോടതിയില്‍ അറിയിച്ചു.

'രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള ഇറ്റാലിയന്‍ സ്ത്രീയുടെ മകന്‍' എന്നാണ് മിഷേല്‍ അറിയിച്ചതെന്നും എന്‍ഫോഴ്‌മെന്റ് പറഞ്ഞു. ഇടപാടില്‍ നിന്നും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ ഒഴിവാക്കിയതും ടാറ്റയെ പകരം ഉള്‍പ്പെടുത്തിയതും എങ്ങനെയാണെന്ന് മിഷേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനോട് എങ്ങനെ പ്രതികരിക്കണമെന്ന് മിഷേലിന് പുറത്തുനിന്നും ഉപദേശം ലഭിക്കുന്നുണ്ടെന്നും അതുകൊണ്ട് അഭിഭാഷകനെ കാണാനുള്ള ആവശ്യം അംഗീകരിക്കാന്‍ പാടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു.

ക്രിസ്ത്യന്‍ മിഷേലും മറ്റുള്ളവരും തമ്മിലുള്ള സംഭാഷണത്തില്‍ പറയുന്ന 'വലിയ ആള്‍' എന്ന 'ആര്‍' ആരാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഒരു കുടുംബത്തിന്റെ പേര് പറയാന്‍ മിഷേലിനു മേല്‍ എന്‍ഫോഴ്‌സമെന്റിന്റെ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ഒരു കുടുംബത്തിന്റെ പേര് പറയിക്കാന്‍ ചൗകിദാര്‍ എന്തിനാണ് സര്‍ക്കാര്‍ ഏജന്‍സിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ബി.ജെ.പിയുടെ തിരക്കഥക്കാര്‍ അധികമയം ജോലിയെടുക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് ആര്‍.പി.എന്‍ സിംഗ് പരിഹസിച്ചിരുന്നു.



from mangalam.com http://bit.ly/2LCWSYh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages