വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടി; മൂന്ന് പേര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടി; മൂന്ന് പേര്‍ അറസ്റ്റില്‍

ബാലുശ്ശേരി: വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടി നടത്തുന്നതിനിടെ മൂന്ന് പേർ അറസ്റ്റിൽ. വീട്ടുടമ ബാലുശ്ശേരി മീത്തലെ മണിഞ്ചേരി മുത്തു എന്ന രാജേഷ് കുമാർ (45) ഏറണാകുളം വൈറ്റില തെങ്ങുമ്മൽ വിൽവർട്ട് (43) കോഴിക്കോട് നല്ലളം താനിലശ്ശേരി വൈശാഖ് (24) എന്നിവരെയാണ് ബാലുശ്ശേരി സി.ഐ കെ.സുഷീറും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പോലീസ് സംഘം വീട്ടിലെത്തിയത്. വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ നിന്നാണ് കള്ളനോട്ടും യന്ത്രസാമഗ്രികളും കണ്ടെത്തിയത്. കട്ടിലിനടിയിൽ നിന്നുമാണ് നോട്ടടിക്കുന്ന പേപ്പറിന്റെ 200 എണ്ണം വീതമുള്ള 74 കെട്ട് കണ്ടെത്തിയത്. രണ്ടായിരം അഞ്ഞൂറ് നോട്ടുകളാണ് അച്ചടിക്കുന്നത്. കണ്ടെത്തിയ തുക പുറത്ത് വിതരണം നടത്തിയ തുക എന്നിവയെ പറ്റി വിശദമായ അന്വേഷണം നടത്തി വരികുകയാണെന്ന് പോലീസ് പറഞ്ഞു. അത്യാധുനിക യന്ത്രമാണ് നോട്ടടിക്കാൻ ഉപയോഗിച്ചത്. അറസ്റ്റിലായ മൂന്ന് പേർ വിവിധ കേസുകളിൽ ജയിൽവാസം അനുഭവിച്ചവരാണ്. രാജേഷ് കുമാർ മാസങ്ങൾക്ക് മുമ്പ് മാൻവേട്ടയിൽ കുടുങ്ങിയും വിൽവർട്ട് നോട്ടടി കേസിലും വൈശാഖ് കുറ്റ്യാടി ബോംബ് കേസിലുമാണ് ജയിലിലായത്. ജയിലിലെ പരിചയമാണ് മറ്റ് രണ്ടു പേരെയും ബാലുശ്ശേരിയിലെ രാജേഷിന്റെ വീട്ടിലെത്താൻ കാരണം. ഏറെ നാളുകളായി ഇരുവരും രാജേഷിന്റെ വീട്ടിൽ ഉണ്ടായിരുന്നതായും വിവരമുണ്ട്. ക്രൈംബ്രാഞ്ച് ബ്യൂറോ സയന്റിഫിക് ഓഫീസർ വി വിനീത് ഫോറൻസിക് എഎസ് ഐ ഷനോദ് കുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയതിനു ശേഷമാണ് യന്ത്രസാമഗ്രികളും മറ്റും മാറ്റി പോലീസ് വീട് സീൽ ചെയ്തത്. പരിചയം തുടങ്ങുന്നത് ജയിലിൽ വെച്ച്; പിടിയിലായവരിൽ ബോംബേറ് കേസ് പ്രതിയും ബാലുശ്ശേരി: കള്ളനോട്ടടി സംഘം ബാലുശ്ശേരിയിൽ വെച്ച് പിടിയിലായതോടെ കള്ളനോട്ടടി സംഘങ്ങളുടെ പ്രാദേശിക കണ്ണികളെ കുറിച്ചുള്ള സംശയമാണ് ബലപ്പെടുന്നത്. ചൊവ്വാഴ്ച അറസ്റ്റിലായ പ്രതികൾ തമ്മിലുള്ള പരിചയം കോഴിക്കോട് ജില്ലാ ജയിലിൽ വെച്ചാണ്. ഇതിൽ എറണാകുളം വൈറ്റില സ്വദേശി വിൽബർട്ട് മറ്റൊരു കള്ളനോട്ടടി കേസിൽ കോഴിക്കോട് ജില്ലാ ജയിലിൽ കഴിയവേയാണ് മറ്റ് രണ്ട് പ്രതികളെ പരിചയപ്പെടുന്നത്. ചൊവ്വാഴ്ച വിൽബർട്ടിനാപ്പം അറസ്റ്റിലായ ബാലുശ്ശേരി സ്വദേശി രാജേഷ് കുമാർ എന്ന മുത്തുവും, കോഴിക്കോട് നല്ലളം സ്വദേശി വൈശാഖും വ്യത്യസ്ത കേസുകളിലായി കോഴിക്കോട് ജില്ലാ ജയിലിൽ ഉണ്ടായിരുന്നു. ബാലുശ്ശേരി സ്വദേശി രാജേഷ് കുമാർ എന്ന മുത്തുവിന്റെ വീട്ടിൽ വെച്ചാണ് മൂവർ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മാനിറച്ചി കൈവശം വെച്ചതിന് വയനാട്ടിൽ വെച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് രാജേഷ് കോഴിക്കോട് ജില്ലാ ജയിലിൽ എത്തുന്നത്. നാദാപുരം ബോംബേറ് കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് നല്ലളം സ്വദേശി വൈശാഖ് കോഴിക്കോട് ജയിലിൽ എത്തുന്നത്. ആറുമാസംമുമ്പ് ജയിലിൽ നിന്നിറങ്ങിയ ശേഷവും ഇവർ പരസ്പരം ബന്ധപ്പെടുകയും പുതിയ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു എന്നുമാണ് പോലീസിന് ലഭിച്ച സൂചന. മുൻപും കള്ളനോട്ടടിച്ചതിന് അറസ്റ്റിലായ എറണാകുളം സ്വദേശി വിൽബർട്ട് ആണ് ബാലുശ്ശേരിയിലെ കള്ളനോട്ടടിയിലെ മുഖ്യസൂത്രധാരൻ എന്ന് പോലീസിന് സംശയമുണ്ട്. അച്ചടി സാമഗ്രികൾ ബാലുശ്ശേരിയിൽ എത്തിയത് വിൽബർട്ട് വഴിയാണ്. പ്രതികൾ ഒരു മാസത്തിലേറെയായി ബാലുശ്ശേരിയിൽ സജീവമാണെന്നാണ് പോലീസിന് ലഭിച്ച സൂചന. അച്ചടിച്ച കള്ളനോട്ടുകൾ വിനിമയം ചെയ്യപ്പെട്ടിട്ടില്ല എന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.


from mathrubhumi.latestnews.rssfeed https://ift.tt/2DZgmEN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages