കവിതാ മോഷണത്തില്‍ പൊതു സമൂഹത്തോട് ക്ഷമചോദിച്ച് ദീപാ നിശാന്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

കവിതാ മോഷണത്തില്‍ പൊതു സമൂഹത്തോട് ക്ഷമചോദിച്ച് ദീപാ നിശാന്ത്

തൃശ്ശൂര്‍: കവിതാ മോഷണത്തില്‍ പൊതു സമൂഹത്തോട് ക്ഷമചോദിച്ച് ദീപാ നിശാന്ത്. പൊതു സമൂഹത്തില്‍ ഇടപെടുന്ന വ്യക്തി എന്ന നിലയില്‍ കവി എസ്. കലേഷിനോട് മാത്രമല്ല പൊതു സമൂഹത്തോടും മാപ്പ് ചോദിക്കുന്നുവെന്ന് ദീപ പറഞ്ഞു.

കുറ്റബോധമില്ലാതെ ഒരു കുട്ടിയോടും നൈതികതയെക്കുറിച്ചോ സത്യസന്ധതയെക്കുറിച്ചോ ഇനി സംസാരിക്കാനാവില്ലെന്ന് ദീപാ നിശാന്ത് വ്യക്തമാക്കി. കവിത തനിക്ക് നല്‍കിയത്. എം.ജെ. ശ്രീചിത്രനാണെന്നും അദ്ദേഹത്തിന്റെ സൃഷ്ടിയാണെന്ന് തെറ്റിധരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പലരേയും പറ്റിച്ചിട്ടുണ്ടെന്നും ദീപ ഒരു മാധ്യമത്തോട് വ്യക്തമാക്കി.

വിദ്യാര്‍ത്ഥി സമൂഹം പൂര്‍ണമായും തന്റെ കൂടെയുണ്ടെന്നും അവര്‍ പറഞ്ഞു. എഴുത്തുകാരി എന്ന നിലയിലല്ലെന്നും ടീച്ചര്‍ എന്ന നിലയിലാണ് ഇടപെടുന്നതെന്നും ഈ വിഷയങ്ങള്‍ തങ്ങളെ ബാധിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി പറഞ്ഞു.

കലേഷിന്റെ കവിത എ.കെ.പി.സി.ടി.എ യുടെ സര്‍വീസ് മാസികയില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ദീപയുടെ പ്രതികരണം വന്നിരിക്കുന്നത്.



from mangalam.com https://ift.tt/2ARm5tb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages