ഉന്നതോദ്യോഗസ്ഥ പദവികളിൽ ഗുജറാത്തിലെ നിലവാരമില്ലാത്തവർ -ചന്ദ്രബാബു നായിഡു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

ഉന്നതോദ്യോഗസ്ഥ പദവികളിൽ ഗുജറാത്തിലെ നിലവാരമില്ലാത്തവർ -ചന്ദ്രബാബു നായിഡു

അമരാവതി: ഗുജറാത്തിൽനിന്നുള്ള നിലവാരമില്ലാത്ത ഉന്നതോദ്യോഗസ്ഥരാണ് കേന്ദ്രസർക്കാരിന്റെ സുപ്രധാന പദവികളിൽ ഇരിക്കുന്നതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശംപാർട്ടി തലവനുമായ എൻ. ചന്ദ്രബാബു നായിഡു. സർക്കാർസംവിധാനം ഇത്തരക്കാർ തകർത്തെന്നും ഭരണസംവിധാനത്തിന്റെ മനോവീര്യം തകർത്തെന്നും അദ്ദേഹം ആരോപിച്ചു. കളക്ടർമാരുടെ യോഗത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. ഗുജറാത്ത് ചെറിയ സംസ്ഥാനമാണ്. ഡൽഹി 29 സംസ്ഥാനങ്ങളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വലിയ സ്ഥലമാണ്. ഒരു ചെറിയ സ്ഥലത്തുനിന്നാണ് മുഴുവൻ ഉദ്യോഗസ്ഥരെയും നിയോഗിക്കുന്നതെങ്കിൽ യോഗ്യതയില്ലാത്തവർമാത്രമേ അവിടെയുണ്ടാകൂ. നേരത്തേ, യോഗ്യതയുള്ളവരെ നിയോഗിച്ചതിനാൽ രാജ്യത്തെ ഉദ്യോഗസ്ഥവൃന്ദം ശക്തമായിരുന്നു. അതിപ്പോൾ തകർന്നെന്നും അദ്ദേഹം ആരോപിച്ചു. Content Highlight:Gujarat officials are inefficient says Chandrababu Naidu


from mathrubhumi.latestnews.rssfeed https://ift.tt/2KJ1R9z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages