കണ്ണൂർ: ഉദ്ഘാടനം നടന്ന് ഒരുമാസത്തിനകംകണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിൽകൂടിസ്വർണക്കടത്തിന് ശ്രമം.അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വർണം കസ്റ്റംസ്പിടികൂടി. മൈക്രോ വേവ് അവനിൽ കടത്താൻ ശ്രമിച്ച സ്വർണമാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്ന് പിടികൂടിയത്. അബുദാബിയിൽനിന്ന് വന്ന മുഹമ്മദ് ഷാൻ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. ചൊവ്വാഴ്ച രാത്രി 9 മണിയോടുകൂടിയാണ് ഇയാളെ പിടികൂടിയത്. ഈ മാസം 9ന് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് കണ്ണൂർ വിമാനത്താവളത്തിൽ കള്ളക്കടത്ത് പിടികൂടിയിരിക്കുന്നത്. content highlights:gold smuggling,Kannur Airport
from mathrubhumi.latestnews.rssfeed http://bit.ly/2SmcOAD
via
IFTTT
No comments:
Post a Comment